പൗരത്വ ഭേദഗതി; പ്രതിഷേധവുമായി നടൻ സണ്ണി വെയ്ൻ
text_fieldsപൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി നടന്‍ സണ്ണിവെയ്ന്‍. 1945ൽ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കർ’ എന്ന ഹൃസ്വചിത്രത്തിലെ രംഗമാണ് സണ്ണി വെയ്ൻ പ്രതിഷേധ രൂപത്തില്‍ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
22 മിനുറ്റോളമുള്ള ഹൃസ്വചിത്രത്തിലെ രണ്ടേ കാല്‍ മിനുറ്റോളമുള്ള പ്രധാന ഭാഗമാണ് താരം ഷെയർ ചെയ്തത്. സമൂഹ മാധ്യമത്തിലടക്കം വലിയ കൈയ്യടിയാണ് ഇതിന് ലഭിക്കുന്നത്.
അമേരിക്കയിലെ തെരുവില്‍ ഒരാള്‍ നടത്തുന്ന വംശീയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് വിഡിയോ തുടങ്ങുന്നത്. തങ്ങളുടെ ജോലികളും സമ്പത്തും ഇവിടെയെത്തിയ നീഗ്രോകളും വിദേശികളും കത്തോലിക്കരും കവർന്നെടുക്കുകയാണെന്നും ഇവരെ തങ്ങളുടെ രാജ്യത്തു നിന്ന് പുറത്താക്കണമെന്നും വംശീയവാദിയായ പ്രസംഗകന്‍ ആഹ്വാനം ചെയ്യുന്നു. ഇത് കണ്ട കാഴ്ചക്കാരായ രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതുമായ രംഗമാണ് നടൻ പങ്കുവെച്ചത്.
ർമനിയിൽ നിന്ന് നാസികളുടെ വംശീയതയെതുടര്‍ന്ന് പൊറുതിമുട്ടി നാടുവിട്ട ഹംഗേറിയൻ അഭയാർഥിയായ പ്രഫസർ കൂടെകേള്‍ക്കുന്നവന് നാസികളുടെ ഭാഷയാണ് ഇപ്പോള്‍ അമേരിക്കയില്‍ കേൾക്കുന്നതെന്നു പറഞ്ഞുകൊടുക്കുന്നതും മുമ്പ് ബെര്‍ലിനില്‍ ഇത് പോലെ കേട്ടപ്പോള്‍ അന്നത് നാസികളുടെ കിറുക്കത്തരം എന്ന് മാത്രമാണ് കരുതിയിരുന്നതെന്നും പ്രഫസര്‍ കൂടെയുള്ളവന് പറഞ്ഞുകൊടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.