പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രജനികാന്ത്
text_fieldsചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിംകളെ തെരുവിലിറക്കി ചില രാഷ്ട്രീയക ക്ഷികൾ മുതലെടുപ്പിന് ശ്രമിക്കയാണെന്ന് നടൻ രജനികാന്ത്. നിയമം ഇന്ത്യയിലെ മുസ്ല ിംകളെ ദോഷകരമായി ബാധിക്കില്ല. മറിച്ചായാൽ താൻ അവർക്കൊപ്പം നിലകൊള്ളും. ദേശീയ പൗര ത്വപ്പട്ടിക ഒഴിവാക്കാനാവാത്തതാണ് -പോയസ് ഗാർഡൻ വസതിക്കു മുന്നിൽ രജനി തെൻറ നി ലപാട് വ്യക്തമാക്കി.
പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. നിയമത്തെക്കുറിച്ച് പഠിച്ചുവേണം വിദ്യാർഥികൾ പ്രതിഷേധത്തിനിറങ്ങേണ്ടത്.
വിദ്യാർഥിസമൂഹം മത-രാഷ്ട്രീയ നേതാക്കളുടെ ഉപകരണമാവരുതെന്നും പൊലീസ് കേസെടുക്കുന്നതിലൂടെ ഭാവിജീവിതമാണ് തകരുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ 30 വർഷമായി ജീവിക്കുന്ന ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്ക് ഇരട്ട പൗരത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രജനിയെ ബി.ജെ.പി പാളയത്തിലെത്തിക്കാൻ പാർട്ടി അഖിലേന്ത്യ നേതൃത്വം കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്. അദ്ദേഹത്തിനെതിരായ ആദായ നികുതി കേസുകൾ ഈയിടെ അവസാനിപ്പിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് നിയമത്തെ അനുകൂലിച്ച് പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര സർക്കാർ നിലപാടുകളെ പരസ്യമായി പിന്തുണക്കുന്ന രജനികാന്തിന് പ്രത്യേക രാഷ്ട്രീയപാർട്ടി രൂപവത്കരിക്കാതെ ബി.ജെ.പിയിൽ ചേരുകയാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ കാർത്തി ചിദംബരം പ്രതികരിച്ചു. രജനികാന്തിെൻറ പ്രസ്താവനക്കെതിരെ ഡി.എം.കെ നേതാവ് സ്റ്റാലിൻ ഉൾപ്പെടെ പ്രതിപക്ഷ കക്ഷി നേതാക്കൾ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.