നവാസുദ്ദീൻ സിദ്ദീഖിക്കെതിരെ വനിതാ കമീഷനിൽ പരാതി
text_fieldsന്യൂഡൽഹി: സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണത്തിൽ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖിക്കെതിരെ പരാതി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ ഗൗതം ഗുലാതിയാണ് സിദ്ദീഖിക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകിയത്. നവാസുദ്ദീൻ തന്‍റെ ആത്കഥയിൽ മുൻ സഹപ്രവർത്തകരായ നടിമാരുമായുള്ള ബന്ധം വിവരിക്കുന്നുണ്ട്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തിനെതിരെ 376, 497, 509 എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് താൻ പരാതി നൽകിതെന്നും ഗുലാതി മിഡ് ഡേ ന്യൂസിനോട് പ്രതികരിച്ചു.
ഇത്തരം പരാമർശങ്ങൾ ഇരയുടെ കുടുംബജീവിതത്തെയും പൊതു ജീവിതത്തെയും എങ്ങിനെ ബാധിക്കുമെന്ന് നവാസുദ്ദീൻ ചിന്തിക്കുന്നില്ലെന്നും പ്രശസ്തനാകുന്നതിനും പണം സമ്പാദിക്കാനുമായി നടൻ സ്ത്രീകളെ മുഴുവൻ അപമാനിക്കുകയാണെമന്നും പരാതിയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നവാസുദ്ദീൻ സിദ്ദീഖിയുടെ 'ആൻ ഒാർഡിനറി ലൈഫ്: എ മൊമോയിർ' എന്ന പുസ്തകത്തിലാണ് മുൻ പെൺ സുഹൃത്തുക്കളെ കുറിച്ചുള്ള പരാമർശങ്ങളുള്ളത്. ഇതിനെ എതിർത്ത് പുസ്തകത്തിൽ പരാമർശിക്കുന്ന നിഹാരിക സിങ്ങും സുനിത രാജ്വറും രംഗത്തെത്തിയിരുന്നു. പുസ്കം വിറ്റഴിക്കാൻ നവാസുദ്ദീൻ സിദ്ദീഖി കള്ളങ്ങളാണ് എഴുതിയതെന്ന് ഇവർ പ്രതികരിച്ചിരുന്നു.
2009ല്‍ 'മിസ് ലവ്‌ലി'യുടെ ഷൂട്ടിങ് സമയത്ത് നവാസുമായി എനിക്ക് കുറഞ്ഞ കാലത്തെ ബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ മാത്രമാണ് അത് നീണ്ടു നിന്നത്. പുസ്തകം വിറ്റഴിക്കുന്നതിനായി ഒരു സ്ത്രീയെ അപമാനിക്കുകയും ചൂഷണം ചെയ്യുകയുമായിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ജീവിതം പുസ്തകത്തിലെഴുതിയതെന്നും നീഹാരിക സിങ് പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.