‘രണ്ടാമൂഴം’ സിനിമയാക്കുന്നതിന് താൽക്കാലിക വിലക്ക്
text_fieldsകോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ നോവലായ ‘രണ്ടാമൂഴ’ത്തിെൻറ തിരക്കഥ, സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ സിനിമക്കായി ഉപയോഗിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞു. ചിത്രീകരണം മൂന്നു വർഷത്തിനകം തുടങ്ങുമെന്ന കരാർ ലംഘിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണെമന്നുമുള്ള എം.ടിയുടെ ഹരജിയിലാണ് കോഴിക്കോട് അഡീഷനൽ മുൻസിഫ് ഒന്ന് കോടതിയുടെ നിർദേശം. എതിർകക്ഷികളായ ശ്രീകുമാർ മേനോനും അേദ്ദഹത്തിെൻറ ഉടമസ്ഥതയിലുള്ള ‘എർത്ത് ആൻഡ് എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി’നും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ഇൗ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും.
മൂന്നു വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങുെമന്ന കരാറിലായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ എം.ടി ശ്രീകുമാർ േമനോന് കൈമാറിയത്. എന്നാൽ, നാലു വർഷം പിന്നിട്ടിട്ടും സംവിധായകെൻറ ഭാഗത്തുനിന്ന് അനക്കമില്ലാതായതോടെയാണ് നിയമവഴിയിലേക്ക് നീങ്ങിയത്. ഒമ്പത് മാസംകൊണ്ടാണ് തിരക്കഥ എഴുതിയത്. 55 എഡിഷനുകളിറങ്ങിയ നോവലിെൻറ സിനിമരൂപാന്തരത്തിനായി ആസ്വാദകരും കാത്തിരിക്കുകയായിരുന്നു.
തൽക്കാലം തിരക്കഥ തിരിച്ചുകിട്ടിയാൽ മതിയെന്ന് എം.ടി പറഞ്ഞു. ‘സിനിമ യാഥാർഥ്യമാക്കുന്ന കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് നോക്കാനാണ് തിരക്കഥ തിരിച്ചുവാങ്ങാൻ ഒരുങ്ങുന്നത്. സംവിധായകനോട് വഴക്കിടാനില്ല. രണ്ടാമൂഴം വലിയ സിനിമയാക്കാൻ മറ്റ് ആളുകളുണ്ടാവാം. തിരക്കഥ ശ്രീകുമാർ മേനോെൻറ കൈയിലായതിനാൽ അക്കാര്യം ആലോചിച്ചിട്ടില്ല’ -എം.ടി വ്യക്തമാക്കി. മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും എം.ടിയുടെ ഹരജിയിൽ പറഞ്ഞിരുന്നു.
മഹാഭാരതത്തിലെ ഭീമെൻറ കഥ പറയുന്ന ‘രണ്ടാമൂഴം’ ആയിരം കോടിയിലേറെ മുടക്കി മോഹൻ ലാലിനെ നായകനാക്കി ചിത്രീകരിക്കാനായിരുന്നു പദ്ധതി. വ്യവസായ പ്രമുഖനായ ബി.ആർ. ഷെട്ടിയാണ് നിർമാതാവ്.
എം.ടിയുടെ ആഗ്രഹം നിറവേറ്റും –ശ്രീകുമാർ മേനോൻ
കോഴിക്കോട്: ‘രണ്ടാമൂഴം’ നോവൽ സിനിമയായി കാണണമെന്ന എം.ടി. വാസുദേവൻ നായരുടെ ആഗ്രഹം നിറവേറ്റുമെന്ന് സംവിധായകൻ വി.എ. ശ്രീകുമാർ േമനോൻ. എം.ടിയെ പ്രോജക്ടിെൻറ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് വീഴ്ചയാണെന്ന് ശ്രീകുമാർ മേനാൻ ഫേസ്ബുക്ക് കുറിപ്പിൽ സമ്മതിച്ചു.
തിരക്കഥ ഏൽപിച്ചിട്ട് നാല് വർഷമായി. അദ്ദേഹത്തെ നേരിൽ ചെന്നുകണ്ട് കാര്യങ്ങൾ വ്യക്തമാക്കും. തിരക്കഥ എഴുതിക്കൊടുക്കുന്നതിനു മുമ്പും, തിരക്കഥ എെൻറ കൈകളിൽ തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ് -സംവിധായകൻ അഭിപ്രായെപ്പട്ടു. ‘രണ്ടാമൂഴ’ത്തിെൻറ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.