ദിലീപിന് തിരിച്ചടി; ഡി സിനിമാസ് അനുകൂല വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
text_fieldsതൃശൂർ: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കൈയേറ്റത്തിൽ കേസെടുത്ത് അന്വേഷിക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവ്. കൈയേറ്റമില്ലെന്ന വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ വിധി.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ദിലീപ്, തൃശൂർ മുൻ കലക്ടർ എം.എസ് ജയ എന്നിവരെ എതിർ കക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് നടപടി.
തിയറ്റര്‍ സമുച്ചയത്തിന് വേണ്ടി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നും ഡി സിനിമാസില്‍ അനധികൃത നിർമാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തിെൻറ ഒന്നര സെന്റ് ഭൂമി മാത്രമാണ് ഡി സിനിമാസിെൻറ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നുമുള്ള ജില്ല സർവേയറുടെ റിപ്പോർട്ട് പകർത്തിയതാണിതെന്നായിരുന്ന ഹരജിക്കാരെൻറ ആക്ഷേപം.
സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നായിരുന്നു ആരോപണം. ക്ഷേത്രത്തിെൻ 90 സെൻറിൽ ഒന്നര സെന്റ് ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയപ്പോള്‍ ദിലീപിെൻറ ഭൂമിയിലും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തി. അത് പിന്നീട് തിരുത്തി വാങ്ങിയിരുന്നു. ഇതാണ് തിയറ്റർ ഭൂമി പുറേമ്പാക്കിലാണെന്ന ആരോപണം ഉയരാൻ ഇടയാക്കിയതെന്നാണ് സർവേ റിപ്പോർട്ട്.
ഡി സിനിമാസിൽ അധികം കണ്ടെത്തിയത് ക്ഷേത്ര ഭൂമിയാണ്. ഇതുസംബന്ധിച്ച് ക്ഷേത്രത്തിന് പരാതിയുമില്ല. ഇവിടെ ക്ഷേത്രത്തിന് മതിൽ നിർമിച്ച് കൊടുത്തത് ദിലീപാണ്. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്കും ഉള്‍പ്പെടുന്നുവെന്ന ആരോപണവും പുഴ ൈകയേറിയെന്ന ആരോപണവും ജില്ല സർവെയറുടെ റിപ്പോർട്ട് തള്ളിയിരുന്നു. ഡി സിനിമാസ് നിൽക്കുന്ന ഭൂമിയിൽ നിന്ന് മാറിയാണ് പുഴ. ദിലീപ് വാങ്ങുന്നതിന് മുമ്പ് ഇൗ ഭൂമി ഏഴുതവണ കൈമാറിയിട്ടുണ്ട്. അപ്പോഴെല്ലാം ഉടമകളുടെ പേരില്‍ നികുതിയും അടച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.