Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദംഗൽ നടി ​ൈസറ വസീം...

ദംഗൽ നടി ​ൈസറ വസീം വിമാനത്തിൽ പീഡനത്തിനിരയായി VIDEO

text_fields
bookmark_border
zaira-wasim
cancel

ന്യൂഡൽഹി: ഡൽഹി- മുംബൈ വിമാന യാത്രക്കി​െടെ പീഡനത്തിനിരയായയെന്ന്​ ദംഗൽ നടി സൈറ വസീം. ​പിറകിലെ സീറ്റിലിരുന്നയാൾ പീഡിപ്പിച്ചു​െവന്നാണ്​ ഇൻസ്​റ്റഗ്രാം വിഡിയോയിലൂ​ടെ സൈറ പറയുന്നത്​. വിമാനത്തിൽ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാൾ കാലു കൊണ്ട്​ ഉരസി​െയന്നാണ്​ ആരോപണം. വിസ്​താര എയർലൈൻസി​​​​​​​​​​​​​​​​​​​​െൻറ വിമാനത്തിൽ യാത്ര ചെയ്യവെയാണ്​ സംഭവം. അർധരാത്രിക്ക്​ ശേഷം കരഞ്ഞു കൊണ്ടാണ്​ താരം സംഭവം വിവരിച്ചത്​. 

ഫ്ലൈറ്റ്​ ഇറങ്ങിയതേയുള്ളൂ. മോശം അനുഭവമാണ്​ നേരിട്ടത്​. ഇങ്ങനെ ഉണ്ടാകരുതായിരുന്നു. ഇത്​ വളരെ ഭയാനകമാണ്​. ഒരു പെൺകുട്ടിക്കും ഇത്​ അനുഭവിക്കേണ്ടി വരരുത്​. ഇങ്ങനെയാണോ അവർ പെൺകുട്ടികളെ സംരക്ഷിക്കുന്നത്​. നമുക്ക്​ നാമല്ലാതെ ആരും സഹായത്തിനുണ്ടാകില്ല. ഇത്​ ഏറ്റവും മോശം അവസ്​ഥയാണ്​... 

അഞ്ച്-പത്തു മിനു​േട്ടാളം ത​​​​​​​​​​​​​​​​​​​​െൻറ കഴുത്തു മുതൽ പിറകു വരെ അയാളുടെ കാൽ സഞ്ചരിച്ചുവെന്നും ​ൈസറ ആരോപിക്കുന്നു. താൻ ആദ്യം അത്​ അവഗണിച്ചു. എന്താണ്​ സംഭവിക്കുന്നതെന്ന്​ അൽപ്പ സമയം കാത്തു നിന്നു. അയാളുടെ ഇരിപ്പ്​ ശരിയല്ലാത്തതു കൊണ്ട്​ കാൽ തട്ടിയതാകാമെന്ന്​ കരുതി. പക്ഷേ, അത്​ തുടരുക ത​െന്നയായിരുന്നു. 

ഉപദ്രവിച്ചയാളുടെ ചിത്രം പകർത്താനും അവർ ശ്രമിച്ചിരുന്നു. ആവശ്യത്തിന്​ വെളിച്ചമില്ലാത്തതിനാൽ അത്​ സാധിച്ചിരുന്നില്ല. ഉപദ്രവിച്ചയാളുടെ കാലി​​​​​​​​​​​​​​​​​​​​െൻറ ചിത്രം 17കാരിയായ താരം പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 

അതേസമയം, വ്യോമയാന മന്ത്രാലയവും ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷനും വിമാനകമ്പനിയോട് വിശദീകരണം തേടി. സൈറ വസീം നൽകിയ പരാതിയിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന്​ എയർ വിസ്​താര അറിയിച്ചു. ഇത്തരം സംഭവങ്ങൾ ​െവച്ചുപൊറുപ്പിക്കില്ലെന്നും എയർലൈൻസ്​ ട്വിറ്ററിലൂടെ അറിയിച്ചു. പോസ്​കോ നിയമപ്രകാരം കേസെടുത്ത മുംബൈ ​പൊലീസ്​ സൈറയുടെ ഫ്ലാറ്റിലെത്തി മൊഴി രേഖപ്പെടുത്തി.

 

A post shared by zaira wasim (@zaira_wasimworld) on

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zaira Wasimmalayalam newsAllegedly MolestedDelhi-Mumbai FlightAir VistaraMis behaviour
News Summary - Dangal Actress Zaira Wasim Allegedly Molested On Delhi-Mumbai Flight -India News
Next Story