ദിലീപിന്റെ ജാമ്യം: അന്വേഷണ സംഘത്തിനും വീഴ്ച
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിെൻറ ജയിൽ മോചനത്തിന് വഴിവെച്ചത് അന്വേഷണസംഘത്തിെൻറ വീഴ്ചയെന്ന് ആക്ഷേപം. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് സ്വാഭാവികജാമ്യത്തിന് അർഹതയുണ്ട്. സാധാരണഗതിയിൽ ഇത് തടയാൻ അന്വേഷണം പരമാവധി നേരേത്ത പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാറുമുണ്ട്.
എന്നാൽ, ഇതിനുള്ള ആത്മാർഥ ശ്രമം അന്വേഷണസംഘത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായില്ല. ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഇനിയും സമയമുണ്ടെന്നും ജാമ്യം ലഭിച്ചത് തങ്ങളുടെ വീഴ്ചയല്ലെന്നുമാണ് അന്വേഷണസംഘത്തിെൻറ വാദം.
ആഴ്ചകളായി കേസിൽ പുതുതായി ആരെയെങ്കിലും ചോദ്യം ചെയ്യുകയോ പുതിയ തെളിവുകൾ കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. ഇൗ സാഹചര്യത്തിൽ ഇതിനകം കുറ്റപത്രം സമർപ്പിക്കേണ്ടതായിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണാണ് കേസിലെ നിർണായക തെളിവ്. ഇത് കണ്ടെത്താനായിട്ടില്ല. എന്നിട്ടും കുറ്റപത്രം സമർപ്പിക്കാൻ അവസാനദിവസം വരെ കാത്തിരുന്നത് ജാമ്യത്തിന് വഴിയൊരുക്കാനായിരുെന്നന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.