നടിയെ ആക്രമിച്ചിട്ടും ദിലീപിെൻറ പക അടങ്ങിയിെല്ലന്ന്
text_fieldsകൊച്ചി: ഒാടുന്ന വാഹനത്തിൽ രണ്ട് മണിക്കൂറോളം ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നടിയോടുള്ള ദിലീപിെൻറ പക അടങ്ങിയില്ലെന്ന് കുറ്റപത്രം. സംഭവത്തിന് ശേഷവും നടിയെ മോശക്കാരിയായി ചിത്രീകരിക്കാനും താൻ നിരപരാധിയാണെന്ന് സ്ഥാപിക്കാനും ദിലീപ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന് സിനിമക്കകത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും സാമൂഹിക മാധ്യമങ്ങളെയും സമർഥമായി ഉപയോഗിച്ചെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
നടിയോട് ദിലീപിന് കടുത്ത പ്രതികാരമനോഭാവമുണ്ടായിരുന്നു എന്ന് വ്യക്മാക്കുന്ന നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താൻ നിരപരാധിയാണെന്ന് ദിലീപ് പലരെക്കൊണ്ടും നടിയോട് പറയിച്ചു. കുറച്ചുകൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്ന് അവരെ ഉപദേശിക്കാനും പ്രമുഖരെ നിയോഗിച്ചു. നടിയുടെ ഭാഗത്താണ് തെറ്റെന്നും ദിലീപിനെ സംഭവത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചു. നടിയെ കൂടുതൽ വിഷമിപ്പിക്കുന്ന നടപടികളാണ് പിന്നീടും ദിലീപിൽനിന്ന് ഉണ്ടായത്.
നടിയെ ആക്രമിക്കാൻ മുഖ്യ പ്രതി പൾസർ സുനിക്ക് ദിലീപ് നൽകിയ ക്വേട്ടഷൻ നടപ്പാക്കാൻ നാല് വർഷം വൈകിയതിെൻറ കാരണങ്ങളും കുറ്റപത്രത്തിൽ വിവരിക്കുന്നുണ്ട്. 2013ൽ ക്വേട്ടഷൻ നൽകിയെങ്കിലും ആ വർഷവും തൊട്ടടുത്ത വർഷവും തനിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതോടെ സുനി ഒളിവിൽ പോയി.
2015 ജൂലൈ 20ന് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയശേഷം സെപ്റ്റംബറിൽ പുറത്തിറങ്ങി. ഇൗ സമയത്ത് ആക്രമിക്കാൻ പദ്ധതിയിെട്ടങ്കിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ നടിക്കൊപ്പം പിതാവും ഉണ്ടായിരുന്നതിനാൽ നടന്നില്ല. നടിയുടെ പിതാവിെൻറ മരണശേഷം ഉൗർജിതമായി നടത്തിവന്ന ശ്രമമാണ് ഫെബ്രുവരി 17ന് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് ശേഷം ദിലീപിനെ അന്വേഷിച്ച് സുനിയും കൂട്ടാളി വിജീഷും കാവ്യ മാധവെൻറ ഒാൺലൈൻ വസ്ത്രവ്യാപാരശാലയിൽ എത്തിയിരുന്നു. ദിലീപിന് സ്വാധീനമുള്ളതിനാൽ നടി പരാതിപ്പെടില്ലെന്ന് സുനിയും കൂട്ടരും വിശ്വസിച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.