ഗോപാലലീല
text_fieldsസിനിമയിൽ കോമഡിയെപ്പോലെ ജീവിതത്തിൽ സെൻറിമെൻറ്സും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ദിലീപ് എന്ന ഗോപാലകൃഷ്ണൻ. നടി ആക്രമിക്കപ്പെട്ട കേസിൽ ഇതുവരെ ഒരു സെൻറിമെൻറൽ റോളിലായിരുന്നു ഇൗ ‘ജനപ്രിയ’ താരം. കുറ്റവാളി എന്ന സംശയനിഴലിൽനിന്ന് സ്വന്തം പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അഭിനയം പേക്ഷ പൊളിഞ്ഞു, വെൽക്കം ടു െസൻട്രൽ ജയിൽ എന്ന ടൈറ്റിൽ ഒടുവിൽ യാഥാർഥ്യമാകുകയാണ്.
ആലുവ പത്മസരോവരത്തിൽ അഡ്വ. പത്മനാഭൻ പിള്ളയുടെയും സരോജത്തിെൻറയും മകന് ചെറുപ്പത്തിലേ മിമിക്രിയോടും സിനിമയോടുമായിരുന്നു ഭ്രമം. ആലുവ യു.സി കോളജിൽ പഠിക്കുേമ്പാൾ സുഹൃത്തുക്കൾക്കു മുന്നിൽ മിമിക്രി താരമായിരുന്നു ദിലീപ്. കൊച്ചി കലാഭവനിലെ താരങ്ങൾ അവതരിപ്പിച്ചുവന്ന മിമിക്സ് പരേഡിലെ നമ്പറുകളാണ് ദിലീപ് ‘അടിച്ചുമാറ്റി’യിരുന്നത്. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടിയശേഷം കലാഭവൻ, ഹരിശ്രീ, കൊച്ചിൻ സാഗർ തുടങ്ങിയ ട്രൂപ്പുകളിൽ അംഗമായി. കലാഭവനിലെ അന്നത്തെ താരമായ ജയറാമാണ് ദിലീപിനെ സംവിധായകൻ കമലിന് പരിചയെപ്പടുത്തിയത്, അസിസ്റ്റൻറ് ഡയറക്ടറാക്കാം എന്ന റെക്കമെേൻറഷനോടെ. വിഷ്ണുലോകം തൊട്ട് മഴയെത്തുംമുേമ്പ വരെയുള്ള കമൽചിത്രങ്ങളിൽ ദിലീപ് സഹസംവിധായകനായി.
ഒമ്പതുവർഷം കാമറക്കുപിന്നിലായിരുന്നു. കമലിെൻറതന്നെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ആദ്യവേഷം, കണ്ടാൽ തിരിച്ചറിയാത്ത മുഖത്തോടെ. ജോഷിയുടെ സൈന്യം, സുനിലിെൻറ മാനത്തെ കൊട്ടാരം എന്നീ ചിത്രങ്ങളിൽ സഹനടനായി. ലോഹിതദാസിെൻറ തിരക്കഥയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിെൻറ ആദ്യ ബ്രേക്കിങ്. പിന്നീട് ജീവിതത്തിലും നായികയായ മഞ്ജുവാര്യരായിരുന്നു നായിക. ഇൗ പുഴയും കടന്ന് സിനിമയിലെ മാത്രമല്ല, ജീവിതത്തിലെയും വഴിത്തിരിവായി. മഞ്ജുവാര്യരുമായുള്ള പ്രണയലൊക്കേഷൻകൂടിയായിരുന്നു ഇൗ സിനിമ.
ഇൗ പറക്കുംതളിക, ജോക്കർ, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, മീശമാധവൻ, കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് തുടങ്ങിയ നിരവധി ഹിറ്റുകൾ ദിലീപിനെ സിനിമാവ്യവസായത്തിലെ വിലയേറിയ താരമാക്കി. വെള്ളരിപ്രാവിെൻറ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2011ലെ സംസ്ഥാന സർക്കാർ പുരസ്കാരം നേടി. 2013ൽ സായിബാബ എന്ന ചിത്രത്തിലൂടെ തെലുഗു സിനിമയിൽ അരങ്ങേറ്റം.
തുടരെത്തുടരെയുണ്ടായ ഹിറ്റുകളോടെ ദിലീപ് മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്വാധീനമായി മാറി. ‘അമ്മ’ എന്ന സംഘടനയുടെ അണിയറയിൽ നേതൃത്വത്തിന് കരുത്തായി ദിലീപുണ്ടായിരുന്നു. ‘അമ്മ’യുടെ ഖജനാവ് നിറച്ച ട്വൻറി20 എന്ന താരസിനിമയുടെ നിർമാണത്തോടെ, മലയാള സിനിമാനിർമാണ മേഖലയിലെയും വമ്പൻ സ്വാധീനശക്തിയായി ദിലീപ്.
സഹോദരൻ അനൂപിെൻറ നേതൃത്വത്തിൽ ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാനിർമാണ കമ്പനി തുടങ്ങി. കഴിഞ്ഞവർഷം തിയറ്റർ ഉടമകളുടെ സമരം പൊളിക്കുകയും ബദൽ സംഘടനക്ക് രൂപംനൽകുകയും ചെയ്തു. രാമലീല എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങുേമ്പാഴായിരുന്നു അറസ്റ്റുവരെയെത്തിയ പതനത്തിെൻറ തുടക്കം.
മഞ്ജുവാര്യരുമായുള്ള ബന്ധത്തിൽ മീനാക്ഷി എന്ന മകളുണ്ട്. സിനിമയിലെപോലെതന്നെ സംഭവബഹുലമായ ജീവിതത്തിനുശേഷം മഞ്ജുവുമായി വിവാഹമോചനം നേടി 2016 നവംബർ 25ന് കാവ്യാമാധവനെ വിവാഹം കഴിച്ചു. ഇൗ വിവാഹമാണ് ദിലീപിെൻറ ജീവിതത്തെ വീണ്ടും അനിശ്ചിതത്വത്തിെൻറ തിരശ്ശീലകൊണ്ട് മറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.