ദിലീപിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപിെൻറ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അങ്കമാലി കോടതി തിങ്കളാഴ്ച വിധി പറയും. അതിനിടെ ദിലീപിെൻറ റിമാന്‍ഡ് കാലാവധി 28 വരെ നീട്ടി.
പ്രോസിക്യൂഷെൻറ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുക മാത്രമായിരുന്നില്ല ദിലീപിെൻറ ഉദ്ദേശ്യമെന്ന് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു. നടിയെ ആക്രമിക്കാന്‍ മുഖ്യ പ്രതി പള്‍സർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് അവകാശപ്പെട്ടു. സി.ആര്.പി.സി 162 പ്രകാരം കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്കാത്തതിനാല് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന വാദമാണ് ദിലീപിെൻറ അഭിഭാഷകന് ഉന്നയിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ലീന റിയാസ് വിധി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസ് ഡയറി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിക്ക് രേഖാമൂലം സമര്‍പ്പിച്ചു.
റിമാന്‍ഡ് ശനിയാഴ്ച അവസാനിച്ചതിനാലാണ് റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടിയത്. കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കുമെന്ന് കോടതി നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങിയ പബ്ലിക് പ്രോസിക്യൂട്ടര്‍ സുകേശന് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.