സ്വന്തം സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കി
text_fieldsകോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ താൻ രൂപവത്കരിച്ച സംഘടനയിൽനിന്നും ദിലീപ് പുറത്തായി. മാസങ്ങൾക്കുമുമ്പ് ദിലീപിെൻറ നേതൃത്വത്തിൽ തുടങ്ങിയ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്)യിൽ നിന്നാണ് ദിലീപ് പുറത്തായത്. ഫിയോക് പ്രസിഡൻറായിരുന്നു ഇദ്ദേഹം.
കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ ചേർന്ന ഫിയോകിെൻറ യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമെടുത്തത്. ദിലീപ് ഉൾപ്പെട്ട സംഭവത്തിൽ സംഘടന ഭാരവാഹികൾ അപലപിച്ചു. പുതിയ പ്രസിഡൻറിനെ ബുധനാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് വൈസ് പ്രസിഡൻറ് ആൻറണി പെരുമ്പാവൂർ, ജനറൽ സെക്രട്ടറി എം.സി. ബോബി എന്നിവർ അറിയിച്ചു.
ചലച്ചിത്രനിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും ഉൾപ്പെടുന്ന സംഘടന കഴിഞ്ഞ ഡിസംബറിലാണ് കൊച്ചിയിൽ രൂപവത്കൃതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.