ദിലീപിെൻറ തിരിച്ചുവരവിൽ എതിർപ്പ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായതിനെ തുടർന്ന് പുറത്താക്കിയ നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് ശക്തമായി. അതോടെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ പ്രതിരോധത്തിൽ. സിനിമയിലെ വനിത കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ലിയു.സി.സി) ‘അമ്മ’ക്കെതിരെ രംഗത്തെത്തി. സംഘടനയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ പരിഗണിക്കാത്തതിലും പ്രതിഷേധമുണ്ട്. പുറത്തുള്ള ദിലീപ് സംഘടനയെ കൈയടക്കിയെന്നാണ് ആക്ഷേപം.
ഞായറാഴ്ച കൊച്ചിയിൽ ‘അമ്മ’ വാർഷികജനറൽ ബോഡി യോഗമാണ് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ദിലീപിെൻറ വിശദീകരണം കേൾക്കാതെയും സംഘടനയുടെ നിയമാവലി പാലിക്കാതെയുമാണ് പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടി വനിതകളടക്കം ചിലർ നടന് വേണ്ടി വാദിച്ചു. ദിലീപ് കോടതിയിൽ പോകാഞ്ഞത് സംഘടനയുടെ ഭാഗ്യമെന്നാണ് ഒരംഗം അഭിപ്രായപ്പെട്ടത്. വിവാദം ഭയന്ന് മാധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു യോഗം.
സംഘടനക്കകത്തും പുറത്തും ദിലീപിനെ പിന്തുണക്കുന്നവരാണ് പുതിയ ഭാരവാഹികളിൽ ഭൂരിഭാഗവും. ദിലീപിനെതിെര നിലപാടെടുത്തവരെ അവഗണിച്ചു. ആക്രമിക്കപ്പെട്ട നടിയും അംഗമാണെന്നിരിക്കെ ദിലീപിനെ തിരിച്ചെടുത്തതിലൂടെ ‘അമ്മ’ കൈക്കൊണ്ടത് കൂടുതൽ വേദനിപ്പിക്കുന്ന നടപടിയാണ് ഒരു വിഭാഗം ആരോപിച്ചു. ദിലീപിനെ സംരക്ഷിക്കുന്നതിനെതിരെ നിലകൊണ്ട ഡബ്ല്യു.സി.സി അംഗങ്ങളെ ഭാരവാഹിത്വത്തിന് പരിഗണിച്ചില്ല. കഴിഞ്ഞ വർഷം ജനറൽ ബോഡി യോഗത്തിൽ ദിലീപ് നിരപരാധിയാണെന്ന് സ്ഥാപിക്കാൻ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച ഗണേഷ്കുമാറും മുകേഷുമാണ് പുതിയ വൈസ് പ്രസിഡൻറുമാർ. മോഹൻലാൽ ഒഴികെ മറ്റ് പ്രധാന ഭാരവാഹികൾ ദിലീപിനെ പിന്തുണക്കുന്നവരാണ്. മോഹൻലാൽ അന്നും ഇന്നും മൗനം പാലിച്ചു. യോഗത്തിൽ നടക്കാൻ പോകുന്നതിനെക്കുറിച്ച് മുൻകൂട്ടി ധാരണയുള്ള ഡബ്ല്യു.സി.സി അംഗങ്ങളും പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയ യുവനടന്മാരും വിട്ടുനിന്നു.
സംഘടനയുടെ ചരിത്രത്തിൽ ഏറ്റവും കുറച്ച് അംഗങ്ങൾ പെങ്കടുത്ത ജനറൽ ബോഡിയാണ് നടന്നത്. എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്വേത മേനോൻ, ഹണി റോസ്, രചന നാരായണൻ കുട്ടി എന്നിവരിൽ ഒതുങ്ങി സ്ത്രീ പ്രാതിനിധ്യം.
40 ശതമാനം വനിത സംവരണം വേണമെന്ന നിർദേശം മമ്മൂട്ടി അടക്കമുള്ളവർ മുന്നോട്ടുവെച്ചു. മമ്മൂട്ടിയെയോ 18 വർഷം പ്രസിഡൻറായ ഇന്നസെൻറിനെയോ രക്ഷാധികാരിയാക്കണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല. ഇരുവരും വിസമ്മതിച്ചതാണെന്ന് സൂചനയുണ്ട്.
‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാട് –വനിത കൂട്ടായ്മ
കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തീരുമാനത്തിനെതിരെ സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) രംഗത്ത്. ‘അമ്മ’യുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും അപലപിക്കുന്നതായും ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അതേസമയം, യോഗത്തിൽ പെങ്കടുക്കാതെ വിമർശിക്കുന്നതിൽ കാര്യമില്ലെന്നാണ് ‘അമ്മ’ ഭാരവാഹികളുടെ നിലപാട്.
കുറിപ്പിെൻറ സംക്ഷിപ്തം: ‘‘ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചതായി അറിഞ്ഞു. അത് ശരിയെങ്കിൽ ചില കാര്യങ്ങൾ ചോദിക്കുന്നു.
1. എന്തിനായിരുന്നു നടനെ പുറത്താക്കിയത്?
2. ഇപ്പോൾ തിരിച്ചെടുക്കാൻ നേരത്തേ ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി എന്തു സാഹചര്യമാണ് ഉള്ളത്?
3. മാനഭംഗം ആരോപിക്കപ്പെട്ട ആളെ വിചാരണ പൂർത്തിയാവുംമുമ്പ് തിരിച്ചെടുക്കുന്നതിൽ അപാകത തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആൾ സംഘടനയുടെ അംഗമല്ലെ?
5. തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ ചെയ്യുന്നത്?
6. തീരുമാനം എന്തു തരം സന്ദേശമാണ് സമൂഹത്തിനു നൽകുക?
7. ഇത് നിയമ നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയല്ലേ?
സ്ത്രീവിരുദ്ധമായ തീരുമാനത്തെ അപലപിക്കുന്നു. ഡബ്ല്യു.സി.സി അവൾക്കൊപ്പം’’.
തിലകനോട് ‘അമ്മ’ മാപ്പ് പറയുമോ –ആഷിഖ് അബു
കൊച്ചി: ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനത്തെ നിശിതമായി വിമർശിച്ച് സംവിധായകൻ ആഷിക് അബു. നടൻ തിലകെൻറ ചിത്രം സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ആഷിഖ് അബു ‘അമ്മ’ക്കെതിരെ തുറന്നടിച്ചത്. ‘ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന ‘കുറ്റ’ത്തിന് മരണംവരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ? എന്നാണ് കുറിപ്പിലൂടെ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.