ഐ.എഫ്.എഫ്.കെ: അഫ്ഗാന്‍ ജനതയുടെ ദുരിതകഥയുമായി ‘പാര്‍ട്ടിങ്’ ഉദ്ഘാടന ചിത്രം
text_fieldsതിരുവനന്തപുരം: 21ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ‘പാര്‍ട്ടിങ്’ തെരഞ്ഞെടുത്തു. അഫ്ഗാന്‍ ജനങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചുള്ളതാണ് നവീദ് മൊഹമൂദി സംവിധാനം ചെയ്ത പാര്‍ട്ടിങ്. ഡിസംബര്‍ ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളക്ക് തിരിതെളിക്കും. നടനും സംവിധായകുമായ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയാകും. ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ചെക്കോസ്ളോവാക്യന്‍ സംവിധായകന്‍ ജിറിമെന്‍സിലിന് മുഖ്യമന്ത്രി സമ്മാനിക്കും. ധനമന്ത്രി തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
16767 പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 11,000 പേര്‍ പണമടച്ചതായി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. അഭയാര്‍ഥി പ്രശ്നം ചര്‍ച്ച ചെയ്യുന്ന മൈഗ്രേഷന്‍, ലിംഗസമത്വം പ്രതിപാദിക്കുന്ന ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗങ്ങളാണ് മേളയുടെ സവിശേഷത. തിരിഞ്ഞുനോട്ടം വിഭാഗത്തില്‍ കെന്‍ലോച്ചിതിന്‍െറ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നഗരത്തിലെ 13 തിയറ്ററുകളിലാകും പ്രദര്‍ശനം.
നവംബര്‍ ഒന്നിന് കാസര്‍കോടുനിന്ന് ആരംഭിച്ച ഐ.എഫ്.എഫ്.കെയുടെ പ്രചാരണാര്‍ഥമുള്ള ടൂറിങ് ടാക്കീസ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് ശംഖുംമുഖത്ത് സമാപിക്കും. ചലച്ചിത്രോത്സവത്തിന്‍െറ വിളംബര ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും. ആറിന് ഡെലിഗേറ്റ് പാസിന്‍െറ വിതരണോദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ സിനിമാ നടി മഞ്ജുവാര്യര്‍ക്ക് നല്‍കി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.