സംവിധായകൻ പാ രഞ്ജിത്തിന് മുൻകൂർ ജാമ്യം
text_fieldsചെന്നൈ: സാമുദായിക സ്പർധയുണ്ടാക്കും വിധം പ്രസംഗിച്ചതിെൻറ പേരിൽ രജിസ്റ്റർ ചെയ് ത കേസിൽ സംവിധായകൻ പാ രഞ്ജിത്തിന് മധുര ഹൈകോടതി ബെഞ്ച് മുൻകൂർ ജാമ്യം അനുവദി ച്ചു.രാജരാജ ചോഴെൻറ കാലത്ത് ദലിതരുടെ ഭൂമി പിടിച്ചെടുത്തതായും അക്കാലത്ത് പിന്നാക്ക വിഭാഗങ്ങൾ അടിച്ചമർത്തപ്പെട്ടതായുമാണ് പാ രഞ്ജിത് അഭിപ്രായപ്പെട്ടത്.
രാജരാജചോഴെൻറ ഭരണകാലം സുവർണകാലഘട്ടമായിരുന്നിെല്ലന്നും അത് ഇരുണ്ടകാലമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. ഇൗയിടെ തഞ്ചാവൂർ കുംഭകോണം തിരുപ്പനന്താലിൽ ദലിത് സംഘടനയായ ‘നീല പുലികൾ ഇയക്കം’ സ്ഥാപക നേതാവ് ഉമർഫാറൂഖിെൻറ ചരമ വാർഷിക ചടങ്ങിൽ മുഖ്യാതിഥിയായി പെങ്കടുത്ത് പ്രസംഗിക്കവെയാണ് വിവാദ പരാമർശം നടത്തിയത്. ഹിന്ദുമക്കൾ കക്ഷി നേതാവ് ബാലയാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.