ഫേസ്ബുക്ക് വിടുകയാണെന്ന് സംവിധായകൻ പ്രിയനന്ദൻ
text_fieldsകോഴിക്കോട്: ഫേസ്ബുക്കിൽ നിന്ന് താൻ വിട പറയുകയാണെന്ന് സംവിധായകൻ പ്രിയനന്ദൻ. ഫേസ്ബുക്ക് പോസ്റ്റില ൂടെയാണ് പ്രിയനന്ദൻ ഇക്കാര്യം അറിയിച്ചത്. ‘മുഖപുസ്തത്തിൽ നിന്നും വിട പറയുന്നു. എന്നെ സുന്ദരമാക്കിയ എന്നെ അസ ുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദി’ -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രിയനന്ദൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. സ്വാമി അയ്യപ്പനെതിരെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റിട്ട പ്രിയനന്ദനനെ സംഘ്പരിവാർ പ്രവർത്തകർ കൈേയറ്റം ചെയ്യുകയും തലയിൽ ചാണകം കലക്കി ഒഴിക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രിയനന്ദനെൻറ പോസ്റ്റുമായി ബന്ധപ്പെട്ട് അന്ന് നിരവധി പേരാണ് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്. അതേസമയം, ആവിഷ്കാര സ്വതന്ത്ര്യത്തിെൻറ പേര് പറഞ്ഞ് പ്രിയ നന്ദനനെ പിന്തുണച്ചവരും കുറവല്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.