കലാഭവന്‍ മണിക്ക് സര്‍ക്കാര്‍ ആദരം ഒരുക്കണം -വിനയന്‍
text_fieldsകൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയോട് ആദരം പ്രകടിപ്പിച്ച് അദ്ദേഹത്തിന്‍െറ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ആവശ്യപ്പെട്ടു.
ആരോടും പറയാതെ ഈ ചിത്രം ഗോവ ചലച്ചിത്ര മേളയിലത്തെിയത് ചലച്ചിത്ര അക്കാദമിയില്‍നിന്നാണ്. ഗോവ മേളയില്‍ സിനിമയുടെ നിര്‍മാതാവിന്‍െറയോ സംവിധായന്‍െറയോ അനുമതി കൂടാതെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ ചിത്രത്തിന്‍െറ നിര്‍മാതാവ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ദലിതനായ മണി സിനിമയുടെ ഉയരങ്ങളിലത്തെിയെങ്കിലും ആവശ്യമായ അംഗീകാരം നല്‍കാന്‍ കഴിഞ്ഞിട്ടില്ളെന്ന് വിനയന്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന തന്‍െറ സിനിമ ‘ലിറ്റില്‍ സൂപ്പര്‍മാന്‍’ സാങ്കേതികത്തികവ് നേടിയ മലയാളികളുടെ പ്രയത്നമാണ്. ഹോളിവുഡ് ടെക്നീഷ്യന്മാരുടെ സഹകരണത്തോടെ ഗ്രാഫിക്സിലും ത്രീഡി ഇഫക്ടിലും പുത്തന്‍ ദൃശ്യവിസ്മയങ്ങളൊരുക്കിയിരിക്കുന്ന ചിത്രം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണെന്നും വിനയന്‍ പറഞ്ഞു.
കേരളത്തിലെ 35 ത്രീഡി തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഉടന്‍ റിലീസ് ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സഹ നിര്‍മതാവ് വി.എന്‍. ബാബുവും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.