Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതമിഴ്​ അഭിമാനത്തെ...

തമിഴ്​ അഭിമാനത്തെ പൈശാചിക വത്​കരിക്കരുതെന്ന്​ രാഹുൽ

text_fields
bookmark_border
തമിഴ്​ അഭിമാനത്തെ പൈശാചിക വത്​കരിക്കരുതെന്ന്​ രാഹുൽ
cancel

ന്യുഡൽഹി: വിജയ്​ സിനിമ മെർസലിനു നേരെ ബി.ജെ.പി നേതാക്കൾ ഉയർത്തുന്ന അമർഷങ്ങ​െള വിമർശിച്ച്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി മെർസൽ സിനിമയിൽ ഇടപ്പെട്ട്​ തമിഴ്​ അഭിമാനത്തെ പൈശാചിക വത്​കരിക്കരു​െതന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു. മോദിയു​െട നോട്ട്​ അസാധുവാക്കൽ നടപടി​െയ ഒാർമിപ്പിക്കും വിധമായിരുന്നു രാഹുലി​​​െൻറ ട്വീറ്റ്​. തമിഴ്​​ അഭിമാനത്തെ പൈശാചിക വത്​കരിക്കരുതെന്ന്​ പറയാൻ നോട്ട്​ അസാധുവാക്കൽ എന്ന അർഥം വരുന്ന ഇംഗ്ലീഷ്​ വാക്ക്​ Demonetisation നെ മുറിച്ച്​  Demon - etise എന്നാണ്​ ഉപയോഗിച്ചിരിക്കുന്നത്​. 

 

മെർസൽ എന്ന വിജയ്​ സിനിമയിൽ ​േനാട്ട്​ അസാധുവാക്കലിനെയും ജി.എസ്​.ടി​െയയും നിശിതമായി വിർമിക്കുന്നുണ്ട്​. അതേ തുടർന്ന്​ സിനിമയിൽ നിന്ന്​ ആ ഭാഗങ്ങൾ ഒഴിവാക്കണമെന്ന്​ പൊൻ രാധാകൃഷ്​ണനടക്കമുള്ള കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. നേതാക്കളു​െട ആവശ്യം വിവാദമാവുകയും വിമർശനം വരുത്തിവക്കുകയും ചെയ്​തിരുന്നു. സിനിമയെ പിന്ത​ുണച്ചു​െകാണ്ട്​ കമൽഹാസൻ നേര​െത്ത രംഗത്തെത്തിയിരുന്നു. 

അതിനി​െട, സിനിമയിലെ ബി.ജെ.പി വിരുദ്ധ പരാമർശങ്ങൾക്ക് വിജയിയുടെ മതവുമായി ബന്ധമുണ്ടെന്ന്​ ബി.​െജ.പി നേതാവ്​ എച്ച്. രാജ ആരോപിച്ചു. ജോസഫ് വിജയ് എന്ന പേര് ട്വീറ്റ് ചെയ്താണ് രാജ ഇക്കാര്യം വ്യകതമാക്കിയത്. സിനിമയുടെ നിർമാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ച് വരികയാണെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു. സിനിമയിലെ സംഭാഷണങ്ങൾ പലതും അടിസ്ഥാന രഹിതമാണെന്നും അ​േദ്ദഹം പറഞ്ഞു. 

അതേസമയം, ​െസൻസറിങ്ങ്​ കഴിഞ്ഞ സിനിമയിൽ ഇടപെടി​െല്ലന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചതായി ന്യുസ്​ 18 റിപ്പോർട്ട്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijaymalayalam newsmovie newsMersalDemonetiseBJPRahul Gandhi
News Summary - Don't Demon Tamil Pride Says Rahul - Movie News
Next Story