ഷാരൂഖിെൻറ സർക്കസും കുറ്റാന്വേഷണ പരമ്പര ബ്യോംകേഷ് ബക്ഷിയും ദൂർദർശനിൽ തിരിച്ചുവരുന്നു
text_fieldsന്യൂഡൽഹി: 90കളിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന രണ്ട് പരമ്പരകൾ പുനഃസംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂർദർശൻ. ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയും സർക്കസുമാണ് വൈകാതെ നമ്മുടെ സ്വീകരണമുറിയിലേക്ക് തിരികെയെത്തുന്നത്.
കിങ് ഖാൻ ഷാരൂഖ് ബോളിവുഡ് അടക്കിവാഴുന്നതിന് മുമ്പ് ദൂർദർശനിൽ അഭിനയിച്ച പരമ്പരയാണ് സർക്കസ്. അസിസ് മിർസയും കുന്ദൻ ഷായും ചേർന്ന് സംവിധാനം ചെയ്ത സീരീസ് 16 എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിമുതൽ ഡി.ഡി നാഷണലിൽ സർക്കസ് സംപ്രേക്ഷണം ചെയ്യുമെന്ന് ദൂർദർശൻ അധികൃതർ അറിയിച്ചു. രേണുക ഷെഹാനെ, നിർമാതാവും നടനുമായ അശുതോഷ് ഗൗരികർ എന്നിവരും സർക്കസിൽ പ്രധാനകഥാപാത്രങ്ങളായിരുന്നു.
ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി ഇന്ന് 11 മണിമുതൽ സംപ്രേക്ഷണം തുടങ്ങിക്കഴിഞ്ഞു. ഷെർലോക് ഹോംസിെൻറ ഇന്ത്യൻ അവതാരം എന്ന് വിളിക്കാവുന്ന ബ്യോംകേഷ് ബക്ഷി പ്രശസ്ത ബംഗാളി എഴുത്തുകാരൻ ശരദിന്ധു ബാന്ത്യോപാദ്യായുടെ കഥാപാത്ര സൃഷ്ടിയാണ്. 1993 മുതൽ 1997 വരെ സംപ്രേക്ഷണം ചെയ്തിരുന്ന ഇൗ കുറ്റാന്വേഷണ സീരീസിൽ രജിത് കപൂറാണ് ബക്ഷിയായി എത്തിയത്. അജിത് കുമാർ ബാനർജിയെന്ന കഥാപാത്രമായി കെ.കെ റൈനയും വേഷമിട്ടു.
ലോക്ഡൗൺ പ്രഖ്യാപിച്ചതിെൻറ ഭാഗമായി ദൂർദർശനിൽ രാമായണം, മഹാഭാരതം തുടങ്ങിയവ പുനഃസംപ്രേക്ഷണം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.