Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightറിസ്​കെടുക്കാൻ...

റിസ്​കെടുക്കാൻ പഠിപ്പിച്ചത്​ വാപ്പച്ചി -ദുൽഖർ

text_fields
bookmark_border
റിസ്​കെടുക്കാൻ പഠിപ്പിച്ചത്​ വാപ്പച്ചി -ദുൽഖർ
cancel

ജീ​വി​ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലും റി​സ്​​കെ​ടു​ക്കാ​ൻ പ​ഠി​പ്പി​ച്ച​ത്​ വാ​പ്പ​ച്ചി​യാ​ണെ​ന്ന്​ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഭ​ക്ഷ​ണ​വും താ​മ​സ​വു​മ​ട​ക്കം എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​ത്തി​ണ​ങ്ങി​യ യു​വാ​ക്ക​ൾ റി​സ്​​കെ​ടു​ക്കാ​ൻ ഭ​യ​ക്കു​ന്നു​വെ​ങ്കി​ൽ മ​റ്റാ​രാ​ണ്​ അ​ത്​ ചെ​യ്യു​ക എ​ന്ന വാ​പ്പ​ച്ചി​യു​ടെ ഉ​പ​ദേ​ശം ത​ന്നെ ഏ​റെ സ്വാ​ധീ​നി​ച്ചെ​ന്നും ദു​ൽ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​, പിതാവും മലയാളത്തി​​െൻറ മഹാനടനുമായ മമ്മൂട്ടിയെ കുറിച്ച്​ ‘കു​ഞ്ഞി​ക്ക’ മ​ന​സ്സ്​ തു​റ​ന്ന​ത്​. സി​നി​മ​യു​ടെ കാ​ര്യ​ത്തി​ൽ വാ​പ്പ​ച്ചി വ​ലി​യ കാ​ർ​ക്ക​ശ്യ​ക്കാ​ര​നാ​ണ്. പി​താ​വെ​ന്ന രീ​തി​യി​ൽ അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ നി​ര​ന്ത​രം ഇ​ട​പെ​ടു​ന്ന രീ​തി അ​ദ്ദേ​ഹ​ത്തി​നി​ല്ല. തെ​റ്റു​ക​ൾ വ​രു​ത്താ​തെ സ്വ​യം ഉ​യ​രാ​ൻ സാ​ധി​ക്കു​ക​യി​ല്ല എ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ അ​ഭി​പ്രാ​യം.

ദു​ൽ​ഖ​ർ മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തി​യ ബോ​ളി​വു​ഡ്​ ചി​ത്രം ‘സോ​യ ഫാ​ക്​​ട​ർ’ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ക്രി​ക്ക​റ്റി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ​പ​റ​ഞ്ഞ ചി​ത്ര​ത്തി​നാ​യു​ള്ള പ​രി​ശീ​ല​നം ത​ന്നെ ഒ​രു ക​ളി​ക്കാ​ര​നാ​ക്കി മാ​റ്റി. ‘മ​ഹാ​ന​ദി’​യി​ൽ ജെ​മി​നി ഗ​ണേ​ശ​​നാ​യി വേ​ഷ​മി​ട്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​​െൻറ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച്​ അ​ദ്ദേ​ഹ​ത്തി​​െൻറ രീ​തി​ക​ളും ശ​രീ​ര​ഭാ​ഷ​യും മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു​വെ​ന്നും ദു​ൽ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyDulquer Salmaanmalayalam newsmovie news
News Summary - Dulquer Salmaan on Mega star-Movie News
Next Story