Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലയാള സിനിമക്ക്...

മലയാള സിനിമക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി

text_fields
bookmark_border
മലയാള സിനിമക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി
cancel

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദേശപ്രകാരം ചരക്കുസേവനനികുതി (ജി.എസ്.ടി) ഏർപ്പെടുത്തുന്നതോടെ മലയാള സിനിമക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ്​ ഐസക് ചലച്ചിത്ര പ്രവർത്തകർക്ക് ഉറപ്പുനൽകി. ഇരട്ടനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമ്മ പ്രസിഡൻറും എം.പിയുമായ ഇന്നസ​​െൻറ്, മുകേഷ് എം.എൽ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, നടനും തിയറ്റർ ഉടമകളുടെ പ്രതിനിധിയുമായ ദിലീപ്, നിർമാതാക്കളായ സുരേഷ്കുമാർ, മണിയൻപിള്ള രാജു, രജപുത്ര രഞ്ജിത്ത്, സെവൻ ആർട്സ്​ വിജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച മന്ത്രിയെ സന്ദർശിച്ചത്. 

ജി.എസ്​.ടി നടപ്പാക്കുമ്പോൾ ചലച്ചിത്രമേഖലക്ക്​ 28 ശതമാനം അധികനികുതി നൽകേണ്ടിവരും. ഇതിനുപുറമേയാണ് തദ്ദേശസ്​ഥാപനങ്ങൾ വിനോദനികുതി ഈടാക്കുന്നത്. ഇത് സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിനിധിസംഘം മന്ത്രിയെ അറിയിച്ചു. തുടർന്നാണ് വിനോദനികുതി ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചത്. 

പരാജയപ്പെടുന്ന സിനിമക്ക് ഒടുക്കിയ ജി.എസ്​.ടി അടുത്ത സിനിമയുടെ നികുതിയിൽ പരിഗണിക്കാമെന്നും ധനമന്ത്രി ഉറപ്പുനൽകി. വിനോദനികുതി ഒഴിവാക്കുന്നതിലൂടെ തദ്ദേശസ്​ഥാപനങ്ങൾക്ക് നഷ്​ടംവരുമെന്ന ആശങ്കവേണ്ട. ഈ നഷ്​ടം സർക്കാർ നികത്തും. ഇക്കാര്യം അഞ്ചാം ധനകമീഷന്​ വിടുമെന്നും ധനമന്ത്രി പറഞ്ഞു. ഇരട്ടനികുതി നൽകേണ്ടിവന്നാൽ സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോകും. സർക്കാർ തീരുമാനം അനുസരിച്ചാണ് ഇരട്ടനികുതി ഒഴിവാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 ആദ്യമായാണ് ഒരു ധനമന്ത്രി ഒരുനിമിഷംകൊണ്ട് തങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയതെന്നും മറ്റൊരു സംസ്​ഥാനത്തിനും ഇക്കാര്യത്തിൽ വ്യക്​തതവരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇന്നസ​​െൻറ് മാധ്യമങ്ങളോട്​ പറഞ്ഞു. മന്ത്രിമാരായ കെ.ടി. ജലീൽ, എ.കെ. ബാലൻ എന്നിവരേയും ചലച്ചിത്രപ്രവർത്തകർ സന്ദർശിച്ചു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment Tax
News Summary - Entertainment Tax give up in GST
Next Story