സംവിധായകൻ അജയൻ അന്തരിച്ചു
text_fieldsതിരുവനന്തപുരം: പെരുന്തച്ചന് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത് ചി രപ്രതിഷ്ഠ നേടിയ സംവിധായകന് അജയന് (66) അന്തരിച്ചു. ശ്വാസംമുട്ടലിനെത്തുടര്‍ന്ന് തി രുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മ ൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്കാരം.
നാടകകൃത്തും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പില്‍ ഭാസിയുടെ മൂത്തമകനാണ്. 1990ലാണ് എം.ടിയുടെ തിരക്കഥയിൽ തിലകനെ കേന്ദ്രകഥാപാത്രമാക്കി അജയൻ പെരുന്തച്ചന് സംവിധാനം ചെയ്തത്. മികച്ച നവാഗത സംവിധായകനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. 1990ലെ മികച്ച ബോക്സ് ഓഫിസ് ഹിറ്റുകളിലൊന്നായിരുന്നു പെരുന്തച്ചൻ.
അഡയാര്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം സിനിമ മേഖലയിലെത്തിയ അജയന് പിതാവ് തോപ്പില്‍ ഭാസിക്കൊപ്പമാണ് സിനിമ മേഖലയില്‍ തുടക്കംകുറിച്ചത്. പിന്നീട് ഭരതെൻറയും പത്മരാജെൻറയും സംവിധാനസഹായിയായി. തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പൂർത്തിയാക്കാനായില്ല.
പഞ്ചവടിപ്പാലം, എെൻറ ഉപാസന, ഒരിടത്ത്, സർവകലാശാല ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഭാര്യ: ഡോ. സുഷമ. മക്കൾ: പാര്‍വതി (യു.എസ്.എ), പ്രഫ. ലക്ഷ്മി (കണ്ണൂര്‍). മരുമക്കൾ: ബിജിത്ത് (യു.എസ്.എ), ഹരി (എന്‍ജിനീയർ, കണ്ണൂര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.