ദിലീപിനെ ഇല്ലാതാക്കാൻ ശ്രമമെന്ന് നിർമാതാവ് സുരേഷ്കുമാർ
text_fieldsതിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു സിനിമ നിർമാതാവ് സുരേഷ്കുമാർ. തെറ്റ് ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്. ദിലീപിന്‍റെ തിയേറ്റർ ഡി-സിനിമാസ് പൂട്ടിക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ ശക്തികളെ കണ്ടെത്തണം. ദിലീപിനെ പിന്തുണക്കാതെ സിനിമാക്കാർ ഒളിച്ചോടിയെന്ന് കരുതേണ്ടെന്നും സുരേഷ്കുമാർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ഡി-സിനിമാസിന് എന്താണ് ബന്ധമെന്ന് സുരേഷ് കുമാർ ചോദിച്ചു. താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിന് പലയിടത്തും നിക്ഷേപമുണ്ടാകും. തിയേറ്ററിൽ നിയമലംഘനം കണ്ടെത്താൻ പറ്റാത്തപ്പോൾ ജനറേറ്ററിന്‍റെ പേരിൽ പൂട്ടിക്കാൻ മനഃപൂർവം ശ്രമിക്കുന്നതായും സുരേഷ്കുമാർ ആരോപിച്ചു.
ദിലീപിനെതിരെ പ്രസ്താവന നടത്തിയ രാഷ്ട്രീയക്കാരെ ആരെയും പീഡനക്കേസിൽ എം.എൽ.എ അറസ്റ്റിലായപ്പോൾ കണ്ടില്ല. ചാനലുകൾ കയറിയിറങ്ങി ദിലീപിനെ ചീത്ത വിളിക്കുന്ന ചലച്ചിത്രകാരന്മാർക്കെതിരെ എന്തു നടപടി വേണമെന്ന് സിനിമാ സംഘടനകൾ ചർച്ച ചെയ്യുമെന്നും സുരേഷ് കുമാർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.