‘അമ്മ’ പിരിച്ചുവിടണം -എൻ.കെ. േപ്രമചന്ദ്രൻ എം.പി
text_fieldsകൊല്ലം: ഇരയെയും വേട്ടക്കാരനെയും ഒരുപോലെ സംരക്ഷിക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ‘അമ്മ’ പിരിച്ചുവിടണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. ഇരയെയും അന്വേഷണം നേരിടുന്ന ആളിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന നിലപാട് സ്വീകരിച്ച എം.പിയും എം.എൽ.എമാരും പദവിയിൽ തുടരുന്നത് നിയമത്തിനും ധാർമികതക്കും എതിരാണ്. സംസ്ഥാന െപാലീസ് ചീഫിന് പോലും കേസ് അന്വേഷണത്തിൽ അസംതൃപ്തി രേഖപ്പെടുത്തേണ്ട സാഹചര്യം സൃഷ്ടിച്ചത് ‘അമ്മ’യുടെ ഇടപെടലുകളാണ്.
തിലകനെ വിലക്കിയ സംഘടനയാണിത്. അംഗങ്ങൾക്ക് സ്വതന്ത്രമായി പ്രതികരിക്കുന്നതിനുള്ള അവകാശംപോലും നിഷേധിക്കുകയാണ്. അമ്മയുടെയും ഫെഫ്കയുടെയും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവർക്ക് തൊഴിൽ നിഷേധിക്കുന്നതിെൻറ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് യുവസംവിധായകർക്ക് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ യാതൊരു ഗൂഢാലോചനയുമിെല്ലന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് അനൗചിത്യമാണ്. സംസ്ഥാന പൊലീസിെൻറ നിഷ്പക്ഷമായ അന്വേഷണം സാധ്യമാകാത്ത സാഹചര്യത്തിൽ കേസ് സി.ബി.ഐക്ക് വിടണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.