ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശ്വാസം പകര്‍ന്ന് സിനിമ താരങ്ങള്‍
text_fieldsപത്തനംതിട്ട: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് സിനിമ താരങ്ങളുടെ സന്ദര്‍ശനം. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വതി, ദര്‍ശന രവീന്ദ്രന്‍, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരാണ് വല്ലന ടി.കെ.എം.എം.ആര്‍ സ്‌കൂളില്‍ എത്തിയത്. തിങ്കളാഴ്ച രാവിലെ കലക്ടറേറ്റില്‍ എത്തിയ താരങ്ങള്‍ കലക്ടര്‍ പി.ബി. നൂഹുമായും സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍പേഴ്‌സൻ സി.ജെ. ആൻറണിയുമായും കൂടിക്കാഴ്ച നടത്തി. ബാലാവകാശ കമീഷെൻറയും ജില്ല ശിശുസംരക്ഷണ യൂനിറ്റിെൻറയും ദിശ എന്ന സന്നദ്ധ സംഘടനയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ സിനിമ താരങ്ങള്‍ എത്തിയത്.
ദുരന്തഭീതിയില്‍ അകപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസിേകാല്ലാസം പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയത്. കലയിലൂടെ സ്‌നേഹവും പ്രതീക്ഷയും നല്‍കി ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യുമെന്ന് ഇവർ പറഞ്ഞു. നാടന്‍പാട്ടുകള്‍ പാടി താരങ്ങള്‍ ചുവടുെവച്ചതോടെ ക്യാമ്പിലുണ്ടായിരുന്ന കുട്ടികളും മുതിര്‍ന്നവരും അവരുടെ ദുഃഖങ്ങള്‍ മറന്ന് ഇവർക്കൊപ്പം ചേര്‍ന്നു. സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയമുള്ള താരങ്ങളെ നേരില്‍ കണ്ടപ്പോള്‍ പ്രളയക്കെടുതിയുടെ ദുരന്തങ്ങള്‍ ഒരു നിമിഷത്തേക്ക് എല്ലാവരും മറന്നു.
പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ താരങ്ങളുടെ വരവ് സഹായകമായെന്ന് വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാൻ സംസ്ഥാന ബാലാവകാശ കമീഷെൻറയും ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിെൻറയും നേതൃത്വത്തില്‍ നടന്നുവരുന്ന കൗണ്‍സലിങ് പരിപാടികളുടെ ഭാഗമായാണ് താരങ്ങളുമായി സംവദിക്കാനുള്ള അവസരം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഒരുക്കിയത്. കോഴഞ്ചേരി എം.ജി.എം ഓഡിറ്റോറിയം, തിരുവല്ല ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ ക്യാമ്പുകളില്‍ താരങ്ങള്‍ സന്ദര്‍ശനം നടത്തി. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.ഒ. അബീന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സൻ സൂസമ്മ മാത്യു, ദിശ കോഓഡിനേറ്റര്‍ ദിനു, ഷാന്‍ രമേശ് ഗോപന്‍, കൃഷ്ണകുമാര്‍, അമ്മു ദീപ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.