ഒടുവിൽ 'അമ്മ' മുഖം രക്ഷിച്ചു
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ ആടിക്കളിച്ച താരസംഘടനയായ ‘അമ്മ’ ഒടുവിൽ മുഖം രക്ഷിച്ചു. ട്രഷറർ കൂടിയായ നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയാണ് ‘അമ്മ’ മുഖം രക്ഷിച്ചത്. പൃഥ്വിരാജും ആസിഫ് അലിയും അടക്കമുള്ള യുവതാരനിരയുടെ സമ്മർദത്തിനൊടുവിലാണ് സംഘടനക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടിവന്നത്.
'അമ്മ’ ഏതാനും സൂപ്പർതാരങ്ങളുടെ പിടിയിലാണെന്നും അവരുടെ അതൃപ്തിക്കിരയാകുന്നവർ സിനിമയിൽ നിന്നുതന്നെ നിഷ്കാസിതരാക്കപ്പെടുന്നുവെന്നും ആരോപണം നിലനിന്നിരുന്നു. ഇൗ സൂപ്പർ താരങ്ങളിൽ പ്രധാനിയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് ദിലീപാണ്. അമ്മയുടെ ഫണ്ട് ശേഖരണംകൂടി മുന്നിൽകണ്ട് മുഴുവൻ താരങ്ങളെയും അണിനിരത്തി ഒരുക്കിയ ‘ട്വൻറി 20’ എന്ന സിനിമയുടെ നിർമാണച്ചെലവ് വഹിച്ചത് ദിലീപാണ്. സിനിമ വൻ വിജയമായതോടെ ‘അമ്മ’യിൽ ദിലീപ് പിടിമുറുക്കി.
ഒപ്പം നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും വിതരണ സംഘടനയായ ഫിലിം ഡിസ്ഡ്രിബ്യൂേട്ടഴ്സ് അസോസിയേഷനിലും സജീവമായി. ലിബർട്ടി ബഷീർ നേതൃത്വം നൽകിയിരുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷൻ പൊളിച്ച് ഭൂരിഭാഗം തിയറ്റർ ഉടമകളെയും ഒപ്പം കൂട്ടി ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഒാർഗനൈസേഷൻ എന്ന സംഘടനയും രൂപവത്കരിച്ചു. ‘മുന്തിരി വള്ളികൾ തളിർക്കുേമ്പാൾ’ എന്ന മോഹൻലാൽ ചിത്രത്തിന് പോലും ആഗ്രഹിച്ചപോലെ റിലീസ് നൽകാതിരുന്നത് ദിലീപിെൻറ അപ്രമാദിത്വത്തിന് തെളിവായി.
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളുടെ ചിത്രങ്ങൾ പരാജയപ്പെടുത്താൻ ദിലീപ് ചരടുവലിച്ചത് സിനിമമേഖലയിൽ പാട്ടാണ്. ആസിഫ് അലി അഭിനയിച്ച ‘അഡ്വൻഞ്ചേഴ്സ് ഒാഫ് ഒാമനക്കുട്ടൻ’ എന്ന സിനിമ തകർക്കാൻ തിയറ്റർ സംഘടനയുടെ തലപ്പത്തിരുന്ന് ദിലീപ് ശ്രമിച്ചതായും ആരോപണമുണ്ട്. തനിക്ക് ബദലാകാൻ സാധ്യതയുള്ള നടൻമാരുടെ സിനിമകൾ കൂവിത്തോൽപ്പിക്കാൻ ദിലീപ് തിയറ്ററുകളിലേക്ക് ആളെ വിടുന്നു എന്നതായിരുന്നു മറ്റൊരു ആക്ഷേപം.
ഇത്തരം കാര്യങ്ങളിലൊന്നും ‘അമ്മ’ ഒരു നടപടിയും സ്വീകരിച്ചില്ല. യുവ നായക നടൻമാർക്കിടയിൽ ഇതിനെതിരെ അമർഷം നിലനിന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് സായാഹ്ന പ്രതിഷേധ യോഗത്തിലൊതുക്കി ‘അമ്മ’യുടെ പ്രതികരണം. എന്നാൽ, പൃഥ്വിരാജ് ശക്തമായാണ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.