ബി.ജെ.പിയെ പുറത്താക്കണമെന്ന് ചലച്ചിത്ര പ്രവർത്തകർ
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറത്താക്കണമെന്ന് 100ലേറെ ചലച്ചിത്ര പ്രവർത്ത കർ. മുതിർന്ന ഡോക്യുമെൻററി സംവിധായകൻ ആനന്ദ് പട്വർധൻ, ദേശീയ അവാർഡ് ജേതാവ് വെ ട്രിമാരൻ എന്നിവരുൾപ്പെടെ നൂറിലേറെ പേരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്. സാംസ്കാര ികമായും ഭൂമിശാസ്ത്രപരമായും വൈജാത്യങ്ങളുണ്ടെങ്കിലും ഒരു രാജ്യമെന്ന നിലയിൽ നമ്മളെന്നും ഒറ്റക്കെട്ടായി നിന്നുവെന്നും ഇൗ മനോഹര രാജ്യത്തെ പൗരനെന്നത് അഭിമാനകരമായ ഒരു അനുഭവമാണെന്നും കുറിപ്പിൽ പറയുന്നു.
എന്നാൽ, ഇൗ സർക്കാറിന് കീഴിൽ ധ്രുവീകരണവും വിദ്വേഷ രാഷ്ട്രീയവും വളരുകയാണ്. ദലിതരും മുസ്ലിംകളും പാർശ്വവത്കരിക്കപ്പെടുന്നു. സാംസ്കാരിക, ശാസ്ത്ര സ്ഥാപനങ്ങൾ ക്ഷയിക്കുകയും സെൻസർഷിപ് ശക്തിപ്രാപിക്കുകയും ചെയ്യുന്നു. രാഷ്ട്രത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള അവസാന അവസരമാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു.
സംവിധായകൻ ആഷിഖ് അബു, ചലച്ചിത്ര പ്രവർത്തകരായ ഗുർവീന്ദർ സിങ്, ബീന പോൾ, ദേവാശിഷ് മഖിജ, പുഷ്പേന്ദ്ര സിങ്, സനൽകുമാർ ശശിധരൻ, കബീർ സിങ് ചൗധരി, സി.എസ്. വെങ്കിടേശ്വരൻ, മധുപാൽ, മുഹ്സിൻ പരാരി, പി.എഫ്. മാത്യൂസ്, പ്രിയനന്ദനൻ, ശ്രീബാല കെ. മേനോൻ എന്നിവരും പ്രസ്താവനയിൽ ഒപ്പിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.