സ്വപ്നങ്ങൾക്ക് സാഫല്യം; ബേബിക്കും മക്കൾക്കും ഇനി ‘അമ്മവീടി’ന്റെ തണൽ
text_fieldsകൊച്ചി: സന്തോഷവാർത്ത അറിയിച്ച് േചർത്തുപിടിക്കുമ്പോൾ താരപരിവേഷങ്ങളായിരുന്നില ്ല; സാന്ത്വനത്തിെൻറ മുഖമാണ് ബേബി അവരിൽ കണ്ടത്. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടെ ന്ന സ്വപ്നം യാഥാർഥ്യമാകുന്നതിെൻറ സന്തോഷം ഉള്ളിൽ നിറയുകയായിരുന്നു.
എറണാകുളം പ ്രസ് ക്ലബ് ജീവനക്കാരി ബേബിക്ക് സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, അമ്മവീട് പ ദ്ധതിയിലുൾപ്പെടുത്തി വീട് നിർമിച്ച് നൽകുന്നതിന് തുക കൈമാറുന്നതായിരുന്നു ചടങ്ങ്. കൊച്ചിയിൽ നടന്ന ‘അമ്മ’ എക്സിക്യൂട്ടിവ് യോഗത്തിൽ വീട് പണിയാനുള്ള തുകയുടെ ആദ്യഗഡു രണ്ടുലക്ഷം രൂപ പ്രസിഡൻറ് മോഹൻലാൽ ബേബിക്ക് കൈമാറി.
വാടകവീട്ടിലാണ് ബേബിയും കുടുംബവും താമസിച്ചുവന്നത്. ഒരുവർഷം മുമ്പ് അപകടത്തിൽ ഭർത്താവ് മോഹൻകുമാർ മരിച്ചു. വിദ്യാർഥികളായ രണ്ട് മക്കളാണ് ബേബിക്കുള്ളത്. എറണാകുളം കമ്മട്ടിപ്പാടത്തെ 2.5 സെൻറ് സ്ഥലമാണ് ആകെ സമ്പാദ്യം. സ്വന്തമായി ഒരുവീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സർക്കാർ സംവിധാനങ്ങളിലുൾപ്പെടെ ബേബി മുട്ടാത്ത വാതിലുകളില്ല.
അങ്ങനെയിരിക്കെ എറണാകുളം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ എത്തിയതാണ് വഴിത്തിരിവായത്. വിഷയം മോഹൻലാലിനെ അറിയിച്ചു. പ്രസ് ക്ലബ് ഇടപെട്ട് അപേക്ഷ തയാറാക്കി മോഹൻലാലിന് കൈമാറി.
സ്വന്തമായി സ്ഥലമുള്ളവർക്ക് അഞ്ചുലക്ഷം രൂപ മുതൽമുടക്കിലാണ് വീട് നിർമിച്ചുനൽകുന്നത്. അഞ്ച് വീടുകൾ ഇതിനകം കൈമാറി. നാല് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു, ട്രഷറർ ജഗദീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജയസൂര്യ, ബാബുരാജ്, ശ്വേത മേനോൻ, അജു വർഗീസ്, ഉണ്ണി ശിവപാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.