സുനി നിരന്തരം വിളിച്ചത് നാല് നമ്പറിലേക്ക്; ജയിലിൽ നിന്ന് ആദ്യകാൾ നാദിർഷക്ക്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്ന് ആദ്യം വിളിച്ചത് ദിലീപിെൻറ സുഹൃത്തും സംവിധായകനുമായ നാദിർഷായെ. 2016 നവംബർ 23 മുതൽ നടി ആക്രമിക്കപ്പെടും മുമ്പുവരെ നാല് നമ്പറിലേക്ക് സുനി നിരന്തരം വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇൗ നമ്പറുകൾ ആരുടേതാണെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങി. സുനിയുടെ വിളി എത്തിയതിന് പിന്നാലെ ഇതേ നമ്പറുകളിൽനിന്ന് ദിലീപിെൻറ മാനേജർ അപ്പുണ്ണിയുടെ ഫോണിലേക്ക് വിളി പോയിട്ടുണ്ട്. അപ്പുണ്ണി തിരിച്ചും വിളിച്ചു.
എന്നാൽ, തിരിച്ചുവിളിച്ചത് ദിലീപാണെന്നാണത്രെ അപ്പുണ്ണിയുടെ മൊഴി. സംശയകരമായ 26 നമ്പറിൽനിന്നാണ് സുനിയുടെ കാളുകൾ തുടർച്ചയായി എത്തിയിരുന്ന നാല് നമ്പർ കണ്ടെത്തിയത്. അതേസമയം, ദിലീപിനെ സുനി നേരിട്ട് ഫോണിൽ ബന്ധപ്പെട്ടതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ‘സൗണ്ട് തോമ’ മുതൽ ‘ജോർജേട്ടൻസ് പൂരം’ വരെയുള്ള ദിലീപ് ചിത്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇൗ ചിത്രങ്ങളുടെ കാലയളവിലുള്ള കാര്യങ്ങളൊന്നും താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് ദിലീപിനെഴുതിയ കത്തിൽ സുനി പറഞ്ഞിരുന്നു.
ഇതിനിടെ, ഒരാളുമായി ടെലിഫോൺ സംഭാഷണം നടത്തിയെന്നതുമാത്രം ഗൂഢാലോചനയുടെ പ്രധാന തെളിവായി കോടതിയിൽ അംഗീകരിക്കപ്പെടാനിടയില്ലെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച നിയമോപദേശം. അതുകൊണ്ടുതന്നെ വ്യക്തമായ തെളിവുകൾ ശേഖരിച്ചുമാത്രം മുന്നോട്ടുനീങ്ങാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.