സൗദിയിൽ ആദ്യ സിനിമ തിയറ്റർ 18ന് തുറക്കും
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റർ ഇൗമാസം 18 ന് പ്രവർത്തനം ആരംഭിക്കും. തലസ്ഥാനമായ റിയാദിലായിരിക്കും ആദ്യ തിയറ്റർ പ്രദർശനം നടക്കുകയെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. അമേരിക്കയിൽ സന്ദർശനം നടത്തുന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബുധനാഴ്ച ലോസ് ആഞ്ചലസിൽ അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനിയുമായി വിപുലമായ കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് തിയതി പ്രഖ്യാപനം വന്നത്. അഞ്ചുവർഷത്തിനകം രാജ്യത്തെ 15 നഗരങ്ങളിലായി 40 തിയറ്ററുകൾ ആരംഭിക്കാനാണ് എ.എം.സിയുമായുള്ള കരാർ. സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ തിയറ്റർ ലൈസൻസ് ലഭിക്കുന്ന ആദ്യ കമ്പനിയായി ഇതുവഴി എ.എം.സി മാറി. 1920 ൽ സ്ഥാപിതമായ വാൻഡ ഗ്രൂപ്പിെൻറ നിയന്ത്രണത്തിലുള്ളതാണ് ലോകപ്രശസ്ത തിയറ്റർ ശൃംഖലായായ എ.എം.സി.
കഴിഞ്ഞ വർഷം ഡിസംബർ 11 നാണ് സിനിമ തിയറ്ററുകൾക്ക് അനുമതി നൽകാൻ ഒാഡിയോവിഷ്വൽ മീഡിയ ജനറൽ കമീഷെൻറ ബോർഡ് യോഗം തീരുമാനിച്ചത്. തിയറ്ററുകൾ മാർച്ചിൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സാംസ്കാരിക, വാർത്താവിതരണ വകുപ്പ് മന്ത്രി അവ്വാധ് ബിൻ സാലിഹ് അൽഅവ്വാധ് അനന് അറിയിച്ചിരുന്നു. ലൈസൻസിങ്ങിെൻറ വിശദാംശങ്ങളിലും നിയന്ത്രണങ്ങളിലും നിയമങ്ങളിലുമൊക്കെ ഇതിനകം ധാരണയായി കഴിഞ്ഞിട്ടുണ്ട്. 2030 ഒാടെ രാജ്യത്ത് 300 ഒാളം തിയറ്ററുകളിലായി 2,000 ലേറെ സ്ക്രീനുകൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എ.എം.സിക്ക് പിന്നാലെ യു.എ.ഇയിലെ വോക്സ് സിനിമാസ്, ബ്രിട്ടനിലെ വ്യൂ, കനേഡിയൻ കമ്പനിയായ െഎമാക്സ് എന്നിവയും സൗദിയിലേക്ക് വരുന്നുണ്ട്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ കാർമികത്വത്തിലുള്ള ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായാണ് സൗദി വിനോദമേഖലയിലും വിപ്ലവം സംഭവിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച സൂചന നൽകുന്ന പ്രഖ്യാപനങ്ങൾ ഭരണതലത്തിൽ നിന്ന് വന്നിരുന്നു. മൂന്നരപ്പതിറ്റാണ്ടുകൾക്ക് ശേഷമാണ് സൗദിയിൽ തിയറ്ററുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്നത്. 1980 കളുടെ തുടക്കം വരെ സൗദിയിലെ വിവിധ നഗരങ്ങളിൽ തിയറ്ററുകൾ പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.