Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ പ്രഭാസിന്‍റെ...

നടൻ പ്രഭാസിന്‍റെ ഭക്ഷണം 15 തരം ബിരിയാണികൾ

text_fields
bookmark_border
നടൻ പ്രഭാസിന്‍റെ ഭക്ഷണം 15 തരം ബിരിയാണികൾ
cancel

ബാഹുബലി 2ന്‍റെ വൻ വിജയത്തോടെ നായകൻ പ്രഭാസും വില്ലൻ റാണ ദഗ്ഗബട്ടിയും അമാനുഷികന്മാരായി മാറി കഴിഞ്ഞു. കൃത്യമായ ഭക്ഷണരീതിയും കഠിനപ്രയത്നവും കൊണ്ടാണ് ബാഹുബലിക്ക് വേണ്ടി ഇരുവരും ബലിഷ്ഠമായ ശരീരം നിലനിർത്തി കൊണ്ടിരുന്നത്. 

സംവിധായകനായ രാജമൗലിയും ഇവരുടെ ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തി. താരങ്ങൾ അവർക്കിഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിൽ ഇടപെടാറില്ലെങ്കിലും അവർക്ക് അവരുടേതായ ആഹാര ക്രമീകരണങ്ങളുണ്ടായിരുന്നുവെന്നും രാജമൗലി പറഞ്ഞു. യു.കെയിലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളുമായി രാജമൗലി തന്‍റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടക്കാണ് പ്രഭാസിനെ കുറിച്ചുള്ള രസകരമായ സംഭവങ്ങൾ അവരുമായി പങ്കുവെച്ചത്.

മാസത്തിലൊരിക്കൽ താരങ്ങൾക്ക് ആഹാര ക്രമീകരണങ്ങളിൽ നിന്ന് മാറി ഇഷ്ടമുള്ളത് കഴിക്കാം. ആ ദിവസം ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്നത് പ്രഭാസ് തന്നെയാണ്. 15തരം ബിരിയാണികളാണ് പ്രഭാസിന്‍റെ ഭക്ഷണം. ഇത്രയും വ്യത്യസ്തമായ ബിരിയാണികൾ ഉണ്ടോ എന്ന് അതിശയിച്ച് പോകും. മീൻ, ചിക്കൻ, ആട് തുടങ്ങി ബിരിയാണികളുടെ പട്ടിക നീളും.

ഒരു സിനിമക്ക് വേണ്ടിയുള്ള ഇരുവരുടെയും പ്രയത്നത്തിന് രാജമൗലി ആശംസകൾ നേർന്നു. പ്രഭാസിന്‍റെ പുതിയ ചിത്രം 'സാഹോ'യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനിയുള്ള നാളുകൾ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahubaliprabhasrana daggubatifood menu
News Summary - food menu of bahubali fame prabhas and rana daggubati
Next Story