Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2019 9:59 PM IST Updated On
date_range 4 July 2019 10:17 PM ISTഹൃത്വിക് റോഷനെതിരെ വഞ്ചനക്കേസ്
text_fieldsbookmark_border
ഹൈദരാബാദ്: നടൻ ഹൃത്വിക് റോഷൻ ബ്രാൻഡ് അംബാസഡറായ ഫിറ്റ്നസ് ക്ലബ് തെറ്റായ വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന പരാതിയിൽ ഹൃത്വികിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ ‘കൾട്ട് ഫിറ്റ് ’ ഫിറ്റ്നസ് ക്ലബിനെതിരെയാണ് പരാതി. ദിവസേന കായികക്ഷമത പരിശീലനം നൽകുമെന്ന വാഗ്ദാനമനുസരിച്ച് പണമടച്ച് ഫിറ്റ്നസ് സെൻററിൽ ചേർന്ന തനിക്ക് അതു ലഭിച്ചില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു.
വഞ്ചന, കബളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഹൃത്വിക് റോഷനെതിരെ ചുമത്തിയത്. അതേസമയം, പരാതിക്കാരൻ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും നടൻ ഹൃത്വിക് റോഷനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചെന്നും കൾട്ട് ഫിറ്റ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story