കാണാൻ ലീവും ടിക്കറ്റിന് പണവും നൽകി സ്വകാര്യ കമ്പനികൾ
text_fieldsസൂപ്പര്‍ സ്റ്റാറായ സ്റ്റൈൽ മന്നൻ രജനികാന്തിെൻറ പുതിയ ചിത്രമായ ‘ദർബാർ’ വ്യാഴാ ഴ്ച വെള്ളിത്തിരയിലെത്തുേമ്പാൾ ആരാധകർക്ക് ആശ്വാസമായി ലീവും ടിക്കറ്റും നൽകി സ് വകാര്യ കമ്പനികൾ. സിനിമ കാണാൻ പോകുന്നവർക്ക് ശമ്പളത്തോടുകൂടിയ ലീവിന് പുറമെ ടി ക്കറ്റെടുക്കാൻ പണവും നൽകുകയാണ് ചെന്നെയിലെ ചില കമ്പനികൾ.
ഇതുസംബന്ധിച്ച് കമ്പനികൾ പുറത്തുവിട്ട അറിയിപ്പ് തമിഴ്നാട്ടിലെ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ അത് സിനിമയുടെ പരസ്യംകൂടിയാവുകയാണ്.
തമിഴിൽ തൊട്ടെതല്ലാം പൊന്നാക്കിയ ഹിറ്റ്മേക്കറായ എ.ആര്. മുരുകദോസും രജനികാന്തും ആദ്യമായി ഒരുമിക്കുന്ന ‘ദർബാറി’നുവേണ്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതിനിടയിലാണ് ‘സിനിമ പ്രമോഷ’െൻറ ഭാഗമായി കമ്പനികൾ രംഗത്ത് വന്നിരിക്കുന്നത്.
സംഭവം സമൂഹ മാധ്യമങ്ങളിൽ ആഘോഷമായതിനെ തുടർന്ന് കൂടുതൽ സ്ഥാപനങ്ങൾ ഇതേ പാത പിന്തുടരുകയാണ്. ഇതോടെ റിലീസിനു മുമ്പുതന്നെ സിനിമ ഹിറ്റായി.
മാസ് ആക്ഷന്‍ ചിത്രമെന്ന അവകാശവാദവുമായി വരുന്ന ‘ദർബാറി’ൽ തെന്നിന്ത്യന്‍ താര റാണി നയന്‍താരയാണ് നായിക. വളരെ നാളുകള്‍ക്കുശേഷം രജിനി പൊലീസ് വേഷം ചെയ്യുന്നു എന്ന സവിശേഷതയും ദര്‍ബാറിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.