ജെമിനി: ഒരു ‘കോഴിക്കോടൻ’ കുടുംബചിത്രം
text_fieldsകോഴിക്കോട്: വൻതാരങ്ങളോ പ്രണയംപോലുള്ള വാണിജ്യാംശങ്ങളോ ഇല്ലാത്ത, നന്മയുടെ കുറേ വശങ്ങൾ ചേർത്ത് കുടുംബങ്ങൾക്കുവേണ്ടി ഒരുക്കിയ ചിത്രമാണ് ജെമിനിയെന്ന് സംവിധായകൻ പി.കെ. ബാബുരാജ് പറഞ്ഞു. കുട്ടികളെ വളർത്തുന്നതിലുണ്ടാവുന്ന ചില പ്രശ്നങ്ങളെ ഉപദേശങ്ങളിലൂടെയല്ലാതെ പറഞ്ഞുവെക്കാനുള്ള ശ്രമമാണിതെന്നും കുട്ടികൾക്ക് കുടുംബത്തിൽ ലഭിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചാണ് സിനിമ ഉയർത്തുന്ന സന്ദേശമെന്നും സംവിധായകൻ പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യം സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എസ്തർ അനിലാണ് ചിത്രത്തിലെ മുഖ്യവേഷം ചെയ്യുന്നത്. സംവിധായകനും നിർമാതാക്കളും തിരക്കഥാകൃത്തുമെല്ലാം കോഴിക്കോട്ടുകാരാണ്. ഒരു കൂട്ടായ്മയുടെ വിജയമാണ് ഈ സിനിമയെന്ന് നിർമാതാക്കളിലൊരാളായ രാജേഷ് മൂത്തയിൽ പറഞ്ഞു.
ചെറു സിനിമ സംരംഭങ്ങൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ നേരിടുന്ന പ്രതിസന്ധികൾ വലുതാണെന്നും ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.