‘സുവര്‍ണ ചകോര’ത്തിന്‍്റെ കഥ പുറത്തിറങ്ങി
text_fieldsതിരുവനന്തപുരം: 20 വര്‍ഷത്തെ ചലച്ചിത്രമേളയുടെ ചരിത്രം പറയുന്ന ‘സുവര്‍ണ ചകോരത്തിന്‍്റെ കഥ’ പുറത്തിറങ്ങി. കവി ശാന്തന്‍ രചിച്ച പുസ്തകം അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമി ചെയര്‍മാന്‍ കമലിനു നല്‍കി പ്രകാശനം ചെയ്തു. ഇതുവരെയുള്ള ചലച്ചിത്രമേളകള്‍ കണ്ട അനുഭവങ്ങളും കൈമോശം വരാതെ സൂക്ഷിച്ച തുടക്കം മുതലുള്ള ഫെസ്റ്റിവെല്‍ ബുക്കുകളും ബുള്ളറ്റിനുകളുമാണ് പുസ്തകരചനയ്ക്ക് പ്രചോദനമായത്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചിത്രങ്ങള്‍, പ്രഭാഷണങ്ങള്‍, സുവര്‍ണചകോരം നേടിയ സിനിമകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.കെ. ജോസഫ്, സി. അശോകന്‍, ഷിബു ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.