Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതലതിരിഞ്ഞ ആൾകൂട്ടത്തെ...

തലതിരിഞ്ഞ ആൾകൂട്ടത്തെ വളർത്തരുത്; പ്രതീക്ഷ ഫഹദിൽ -ഹരീഷ്

text_fields
bookmark_border
തലതിരിഞ്ഞ ആൾകൂട്ടത്തെ വളർത്തരുത്; പ്രതീക്ഷ ഫഹദിൽ -ഹരീഷ്
cancel

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റിയാലിറ്റി ഷോ മത്സരാർഥി രജിത്കുമാറിന് ആരാധകർ നൽകിയ സ്വീകരണം വിവാദ മാകുന്നതിനിടെ ഫാൻസ് അസോസിയേഷനുകളെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഏല്ലാ ഫാൻസുകാരെയും നിയമപരമായി നിയന്ത്രിക്കേണ ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫാൻസുകൾ എന്ന ആൾകൂട്ടത്തെ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും ഹരീഷ് ഫേസ്ബുക്കിൽ കു റിച്ചു.

മലയാളത്തിന്‍റെ അഭിമാനം ഉയർത്തിപിടിച്ച ഏല്ലാ മഹാനടൻമാരുടെയും അഭിനയമികവിന് മുൻപിൽ ബഹുമാനത്തോടെ ത ല താഴ്ത്തി കൊണ്ട് പറയുന്നു. ഇത്തരം തലതിരിഞ്ഞ ആൾകൂട്ടത്തെ പോറ്റി വളർത്തരുത്. തനിക്ക് ഫാൻസ് അസോസിയേഷനുകൾ വേണ്ടെന്ന് പ്രഖ്യാപിച്ച ഫഹദ് ഫാസിലിലാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

ഏല്ലാ ഫാൻസുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ സൂപ്പർസ്റ്റാർ ഫാൻസ് മുഖ്യമന്ത്രിയെ സംസാരിക്കാൻ സമ്മതിക്കാത്ത രീതിയിൽ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടൻ ഇരിക്കുന്ന വേദിയിൽ വെച്ച് മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും. ഇതും ഈ സമയത്ത് ചർച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാൻ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു.

എത്രയോ മനുഷ്യർ അവരുടെ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം. ആ കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്. ഈ എയർപോർട്ട് സംഭവത്തോടെ ഇതിന് ഒരു അവസാനമുണ്ടാവണം.ഫാൻസ് അസോസിയേഷനുകളുള്ള ചെറുതും വലുതുമായ ഏല്ലാ നടൻമാർക്കും ഇത്ബാധകമാണ്.

മലയാളത്തിന്റെ അഭിമാനം ഉയർത്തിപിടിച്ച ഏല്ലാ മഹാനടൻ മാരുടെയും അഭിനയമികവിന് മുൻപിൽ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു. ഇത്തരം തലതിരിഞ്ഞ ആൾകൂട്ടത്തെ പോറ്റി വളർത്തരുത്..ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും മലയാളികൾ ഹൃദയത്തിലേററിയ ഫഹദ് ഫാസിൽ എന്ന നടൻ മാത്രമാണ്. തനിക്ക് ഫാൻസ് അസോസിയേഷനുകൾ വേണ്ട എന്ന ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു ഫഹദ്. പുതിയ കേരളം മഹാനടൻമാരുടെ പുതിയ തീരുമാനങ്ങൾക്കായാണ് കാത്തിരിക്കുന്നത്.


Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad faasilmalayalam newsmovie newsHareesh Perady
News Summary - Hareesh Perady on Fahad Fasil-Movie News
Next Story