ഒാണത്തലേന്ന് ദിലീപിനെ സന്ദർശിച്ച് ഹരിശ്രീ അശോകനും കലാഭവൻ ഷാജോണും
text_fieldsആലുവ: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഒാണത്തലേന്ന് സഹപ്രവർത്തകരെത്തി. സംവിധായകൻ രഞ്ജിത്, നടൻമാരായ ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, കലാഭവൻ േജാർജ് എന്നിവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് ഷാേജാൺ ജയിലിലെത്തിയത്. ഇരുവരും 20 മിനിറ്റോളം സംസാരിച്ചു. ഉച്ചക്ക് മൂന്നോടെയാണ് ഹരിശ്രീ അശോകൻ എത്തിയത്. 15 മിനിേറ്റാളം ഇരുവരും സംസാരിച്ചു. തൊട്ടു പിന്നാലെയാണ് കലാഭവൻ േജാർജിനൊപ്പം രഞ്ജിത് എത്തിയത്. 20 മിനിേറ്റാളം ഇരുവരും ദിലീപിനൊപ്പം ചെലവഴിച്ചു.
എല്ലാവരുടെയും വിശേഷങ്ങൾ അന്വേഷിച്ച ദിലീപ് വ്യക്തിപരമായ കാര്യങ്ങളും കേസ് സംബന്ധമായ വിവരങ്ങളും പങ്കുവെച്ചതായാണ് അറിയുന്നത്. എത്രയുംവേഗം പുറത്തിറങ്ങാൻ കഴിയെട്ടയെന്ന് ആശംസിച്ചാണ് എല്ലാവരും മടങ്ങിയത്. രാവിലെ 10.15 ഓടെ റിട്ട. സബ് ജഡ്ജ് വാസുദേവ കൈമളും ദിലീപിനെ സന്ദർശിച്ചിരുന്നു. ഇരുവരും 20 മിനിറ്റോളം സംസാരിച്ചു. വ്യക്തിപരമായ സന്ദർശനമായിരുന്നു ഇതെന്നാണ് സൂചന. ഞായറാഴ്ചകളിൽ സബ് ജയിലിൽ സന്ദർശനത്തിന് നിയന്ത്രണമുള്ളതാണ്. എന്നാൽ, ഓണം പ്രമാണിച്ച് ഇന്നലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.