താൻ മമതയുടെ ആരാധകനെന്ന് കമൽഹാസൻ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരാധകനാണ് താനെന്ന് പ്രശസ്ത തെന്നിന്ത്യൻ നടൻ കമൽഹാസൻ. കൊൽക്കത്തയിലെ അന്താരാഷ്ട്ര ചലചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. തുടർന്ന് മമതാ ബാനർജിയെയും സന്ദർശിച്ച ശേഷമാണ് ഹാസൻ തന്‍റെ അഭിപ്രായം മമതയെ അറിയിച്ചത്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായും കമൽഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
നവംബർ 7ലെ പിറന്നാൾ ദിനത്തിൽ കമൽഹാസന്‍റ പുതിയ പാർട്ടി പ്രഖ‍്യാപനമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മായം വിസിൽ എന്ന മൊബൈൽ ആപ്ലിക്കേഷനാണ് ജനങ്ങൾക്കായി അവതരിപ്പിച്ചത്. താൻ ഇടതേ വലതോ പക്ഷങ്ങളിൽ അല്ലെന്നും മധ്യത്തിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത് കൊണ്ടാണ് തന്‍റെ ആപ്ലിക്കേഷന് മായം എന്ന പേര് നൽകിയിരിക്കുന്നതെന്നും ഹാസൻ പറഞ്ഞിരുന്നു.
അതേസമയം, പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് നിരവധി ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും. ഇതിന് ധാരാളം മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.