രാജ്യാന്തര ഡോക്യുമെൻററി-ഹ്രസ്വ ചലച്ചിത്രമേള; ജനനീസ് ജൂലിയറ്റും മോട്ടി ഭാഗും മികച്ച ചിത്രം
text_fieldsതിരുവനന്തപുരം: 12ാമത് രാജ്യാന്തര ഡോക്യുമെൻററി-ഹ്രസ്വ ചലച്ചിത്രമേളയുടെ ലോങ് ഡോക്യുമെൻററി മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം പങ്കിട്ട് ജനനീസ് ജൂലിയറ്റും മോട്ടിഭാഗും. ഓസ്കര് പുരസ്കാരത്തിെൻറ കഥേത ര മത്സരവിഭാഗത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഈ ചിത്രങ്ങള്‍ അര്‍ഹതനേടി.
രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുതുച്ചേരിയിലെ ഇന്ത്യനോസ്ട്രം എന്ന നാടക ഗ്രൂപ് ജാതിവ്യവസ്ഥ, സമുദായം തുടങ്ങിയ വിഷയങ്ങള്‍ ഷേക്സ്പിയറിെൻറ റോമിയോ ആൻഡ് ജൂലിയറ്റിലൂടെ അവതരിപ്പിക്കുന്നതാണ് പങ്കജ് ഋഷികുമാറിെൻറ ‘ജനനീസ് ജൂലിയറ്റ്’. കവിയും കര്‍ഷകനുമായ 83 വയസ്സുകാരന് കൃഷി സംരക്ഷിക്കാന്‍ നേരിടുന്ന പ്രതിസന്ധികളാണ് നിർമല്‍ ചന്ദര്‍ ദാന്ഡ്രിയാലിെൻറ ‘മോട്ടിഭാഗ്’.
ഈ വിഭാഗത്തിലെ മികച്ച രണ്ടാമത്തെ ചിത്രമായി ആനന്ദ് പട്വർധെൻറ ‘റീസൺ’ തെരഞ്ഞെടുത്തു. ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.