ദൃശ്യപ്രതിരോധത്തിെൻറ നേർക്കാഴ്ചകൾക്ക് ഇന്ന് തിരശ്ശീല വീഴും
text_fieldsതിരുവനന്തപുരം: ദൃശ്യപ്രതിരോധത്തിെൻറ പുതിയ പാഠങ്ങൾ പകർന്ന് രാജ്യാന്തര േഡാക്യുമെൻററി-ഹ്രസ്വചലച്ചിത്ര മേളക്ക് ഇന്ന് തിരശ്ശീല വീഴും. യുവാക്കളുടെ സജീവ പങ്കാളിത്തം കൊണ്ടും പുതിയ പരീക്ഷണങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു മേള. നാലാം ദിനമായ തിങ്കാളാഴ്ച മത്സരചിത്രങ്ങളുടെ പ്രദർശനം കൊണ്ട് ശ്രദ്ധേയമായിരുന്നു. അനിമേഷൻ, ഷോർട്ട് ഡോക്യുമെൻററി, ഷോർട്ട് ഫിക്ഷൻ, ദൈർഘ്യമേറിയ ഡോക്യുമെൻററി തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരചിത്രങ്ങൾ.
പ്രദർശന വിഭാഗത്തിൽ ശബ്നം സുഖ്ദേവിെൻറ എർത് ക്രുസാഡർ, പായൽ കപാഡിയയുടെ ആഫ്റ്റർനൂൺ കൗഡ്സ്, ലുസ് അർനോയുടെ സ്പെയ്സ് വിത് െമമ്മറി, ദിലീപ് മേത്തയുടെ മോസ്റ്റ്ലി സണ്ണി തുടങ്ങിയവ വേറിട്ട സാന്നിധ്യങ്ങളായി.
ചൊവ്വാഴ്ച വൈകീട്ട് ആറിന് കൈരളി തിയറ്ററിൽ നടക്കുന്ന സമാപനച്ചടങ്ങിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആണ് മുഖ്യാതിഥി. ചലച്ചിത്ര സംവിധായകൻ കെ.പി. കുമാരനെ ആദരിക്കും. ഡോക്യുമെൻററി വിഭാഗത്തിൽ മികച്ച ലോങ് ഡോക്യുമെൻററി, മികച്ച ഷോർട്ട് ഡോക്യുമെൻററി എന്നിവയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്.
ലോങ് ഡോക്യുമെൻററിക്ക് ഒരുലക്ഷം രൂപയും ഷോർട്ട് ഡോക്യുമെൻററിക്ക് 50,000 രൂപയുമാണ് സമ്മാനം. മികച്ച ഒന്നാമത്തെ ഹ്രസ്വ ചിത്രത്തിന് 50,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 25,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. മികച്ച അനിമേഷൻ ചിത്രത്തിന് 25,000 രൂപയും കാമ്പസ് ഷോർട്ട് ഫിക്ഷന് 20,000 രൂപയും ലഭിക്കും.
പ്രശസ്ത ഛായാഗ്രാഹകൻ നവ്റോസ് കോൺട്രാക്ടർ സംഭാവന ചെയ്യുന്ന മികച്ച ഡോക്യുമെൻററി ഛായാഗ്രാഹകനുള്ള പുരസ്കാരവും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.