ഗോവ ചലച്ചിത്രോത്സവം: പ്രതിഷേധങ്ങളില്ലാതെ ചടങ്ങ്
text_fieldsപനാജി: ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഗോവ ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗം ബോളിവുഡ് നടി ശ്രീദേവി ഉദ്ഘാടനം ചെയ്തു. മറാത്തി ചിത്രമായ ന്യൂഡ്, മലയാളം ചിത്രമായ എസ്. ദുർഗ എന്നിവ ഒഴിവാക്കിയതിൽ മേളയിൽ പ്രതിഷേധം പ്രതീക്ഷിച്ചിരുെന്നങ്കിലും അതുണ്ടായില്ല. രണ്ട് ചിത്രങ്ങൾ മേളയിൽ നിന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പനോരമ ജൂറിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് സംവിധായകൻ സുജോയ് ഘോഷും അപൂർവ അസ്രാനി, ഗ്യാൻ കോറെ എന്നീ അംഗങ്ങളും രാജിവെച്ചിരുന്നു.
ചിത്രങ്ങൾ തിരഞ്ഞെടുക്കാനായി ജൂറി നടത്തിയ കഠിനപരിശ്രമത്തെ ശ്രീദേവി പ്രശംസിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ അരനൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്നവർ അടങ്ങിയ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഇന്ത്യൻ പനോരമ 2017 െൻറ ഉദ്ഘാടനം നിർവഹിക്കുന്നതിൽ താൻ ഏറെ സന്തുഷ്ടയാണെന്നും അവർ പറഞ്ഞു.
ഹിന്ദി ഫീച്ചർചിത്രമായ ‘പിഹു’ വും നോൺ ഫീച്ചർ ചിത്രമായ ‘പുഷ്കർ പുരാണും’ ഉദ്ഘാടനവേളയിൽ പ്രദർശിപ്പിച്ചു.
സുജോയ് ഘോഷിനുപകരം സംവിധായകൻ രാഹുൽ രവൈലിനെ ജൂറിയുടെ അധ്യക്ഷനാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.