കിം കി ഡുക്ക് ചിത്രം ഐ.എഫ്.എഫ്.കെയിൽ
text_fieldsതിരുവനന്തപുരം: തിരിച്ചറിയാതെ പോകുന്ന ഉടലിെൻറ ബോധവും സ്വത്വസംഘർഷങ്ങളും അധികാരവർഗത്തിെൻറ തിണ്ണമിടുക്കിന് മുന്നിൽ നഷ്ടപ്പെടേണ്ടിവരുന്ന ജനതയെയും അടയാളപ്പെടുത്തി 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനം. യുദ്ധക്കെടുതികളിലൂടെ സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ തിരശ്ശീലയിലേക്ക് പറിച്ചുനട്ട് 64 ചലച്ചിത്രങ്ങളാണ് ശനിയാഴ്ച തിരശ്ശീലയിൽ തിരയിളക്കമായത്. ‘സുവർണ ചകോരം’ ലക്ഷ്യമിട്ട് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മൂന്ന് സിനിമകൾക്കും നിറഞ്ഞ സദസ്സായിരുന്നു.
ലോക സിനിമകളെക്കാൾ േപ്രക്ഷകരെ ആകർഷിച്ചത് മലയാളത്തിെൻറ ന്യൂെജനറേഷനായിരുന്നു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉണ്ണികൃഷ്ണന് ആവളയുടെ ‘ഉടലാഴം’, വിപിന്‍ രാധാകൃഷ്ണെൻറ ‘ആവേ മരിയ’, ബിനു ഭാസ്കറിെൻറ ‘കോട്ടയം’ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ആദിവാസി ട്രാന്സ്ജെന്ഡറിെൻറ സ്വത്വസംഘര്‍ഷവും അതിജീവനം പോരാട്ടങ്ങളും രേഖപ്പെടുത്തിയ ‘ഉടലാഴം’ മേളയുടെ മനസ്സ് കീഴടക്കി.
‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ മണിയുടെ 12 വർഷത്തിന് ശേഷമുള്ള ചിത്രമാണിത്. ശരീരം എങ്ങനെ മുഖ്യധാര സമൂഹത്തിൽ ഒരാളുടെ വ്യക്തിത്വവും കെണിയും ആകുന്നതെന്ന് സിനിമ പറയുന്നു.
നാഗരിക വാണിജ്യതാൽപര്യങ്ങൾ ചവച്ചുതുപ്പുന്ന, മാറ്റിനിർത്തുന്ന ഗോത്രജീവിതങ്ങളെ ചമയങ്ങളില്ലാതെയാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇന്തോനേഷ്യൻ സംവിധായകൻ ഗാരിൻ ന്യുഗ്രോയുടെ ‘മെമ്മറീസ് ഓഫ് മൈ ബോഡി’യും ശ്രദ്ധക്ഷണിച്ചത് ശരീരത്തിെൻറ ബോധം തന്നെയാണ്. കോട്ടയത്തു നിന്നാരംഭിച്ച് ഇന്ത്യ-ചൈന അതിർത്തിവരെ നീളുന്ന യാത്രയാണ് ബിനു ഭാസ്കറിെൻറ ‘കോട്ടയം’.
പൊലീസ് ഉദ്യോഗസ്ഥയായ ആനിയുടെ ബലാത്സംഗവും കൊലപാതകവും അതിനെക്കുറിച്ചുള്ള അന്വേഷണമെല്ലാം കോട്ടയത്തിെൻറ സാംസ്കാരിക പരിധിവിട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ഭാഷ, സംസ്കാരം, ജീവിതം, ഭൂപ്രകൃതി എന്നിവയിലേക്കുള്ള അന്വേഷണമായി മാറുന്നു. അലി അബ്ബാസിയുടെ ബോഡറും ന്വാമി ക്വസയുടെ ‘വിഷനും’ ബെഞ്ചമിൻ നൈഷ്ടാറ്റ് സംവിധാനം ചെയ്ത ‘േറാജോ’യും മികച്ച അഭിപ്രായം രേഖപ്പെടുത്തി.
മിഡ്നൈറ്റ് സ്ക്രീനിങ്ങില്‍ നവാഗതരായ റാഹി അനില്‍ ബര്‍വെ, ആദേശ് പ്രസാദ് എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘തുംബാദ്’ രാത്രി 12ന് നിറഞ്ഞ സദസ്സിൽ പ്രദര്‍ശിപ്പിച്ചു.
ഞായറാഴ്ച കിം കി ഡുക്കിെൻറ ‘ഹ്യൂമന്‍ സ്പേസ് ടൈം ആൻഡ് ഹ്യൂമന്‍’ പ്രദർശിപ്പിക്കും. അമിതമായ ലൈംഗികതയും ക്രൂരമായ അക്രമങ്ങളും കൈകാര്യം ചെയ്യുന്ന സിനിമ ബർലിൻ, ഗോവ ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.