തിരയുത്സവം കൊടിയിറങ്ങി;‘ദേ സേ നത്തിങ് സ്റ്റെയിസ് ദ സെയിമി’ന് സുവര്‍ണ ചകോരം
text_fieldsതിരുവനന്തപുരം: 24ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘ദെ സേ നതിങ് സ്റ്റെയിസ് ദി സെയിം’ നേടി. കാലത്തിെൻറ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത കടത്തുകാരെൻറ ജീവിതമാണ് ചിത്രത്തിെൻറ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനുള്ള രജതചകോരം ‘പാക്കരറ്റ്’ എന്ന ചിത്രത്തിെൻറ സംവിധായകന് അലന് ഡെബേര്‍ട്ടനാണ്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം സ്പാനിഷ് ചിത്രമായ ‘അവര്‍ മദേഴ്സിെൻറ’ സംവിധായകനായ സീസര്‍ ഡയസ് നേടി.മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്കാരത്തിന് ബോറിസ് ലോജ്കെയ്ന്‍ സംവിധാനം ചെയ്ത ‘കാമിലും’ ഈ വിഭാഗത്തിലെ മികച്ച മലയാളചിത്രമായി സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത ‘പനി’യും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.എ - കെ.ആര്. മോഹനന് പുരസ്കാരം ഫാഹിം ഇര്‍ഷാദിനാണ്. (ചിത്രം ആനിമാനി). മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ആനിമാനിക്കാണ്. മേളയിലെ മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ നേടി. നെറ്റ്പാക് പ്രത്യേക ജൂറി പരാമര്‍ശത്തിന് മധു സി. നാരായണന് സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ അര്‍ഹമായി.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ അർജൻറീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സാംസ്കാരികമന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.