രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsതിരുവനന്തപുരം: 24ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദയാണ് വിശിഷ്ടാതിഥി. ഫെസ്റ്റിവൽ ബുക്കിെൻറ പ്രകാശനം ഡോ. ശശി തരൂർ മേയർ കെ. ശ്രീകുമാറിന് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ വി.കെ. പ്രശാന്ത് എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധുവിന് നൽകിയും പ്രകാശനം ചെയ്യും.
തുടര്‍ന്ന് ഉദ്ഘാടനചിത്രമായ പാസ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും. വിവിധ തിയറ്ററുകളിൽ രാവിലെ 10 മുതലാണ് ചിത്രങ്ങളുടെ പ്രദർശനം. മേളക്കായി 8998 സീറ്റാണ് സജ്ജമാക്കിയത്. 3500 സീറ്റുള്ള ഓപൺ തീയറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശനവേദി. മിഡ്െനെറ്റ് സ്ക്രീനിങ് ചിത്രമായ ഡോർലോക് ഉൾെപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12നാണ് ചിത്രത്തിെൻറ പ്രദര്‍ശനം.
ബാര്‍ക്കോ ഇലക്ട്രോണിക്സിെൻറ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാഗന്ധിയിൽ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഈജിപ്ഷ്യന്‍ സംവിധായകന് ഖൈറി ബെഷാറ ചെയർമാൻ. ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന് അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്, മറാത്തി സംവിധായകന് നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.