അടൂരിന്‍്റെ സിനിമാജീവിതം പറഞ്ഞ് ഇതാ ‘ഒരു ചിത്രലേഖനം’
text_fieldsതിരുവനന്തപുരം: കവിതകള്‍ ആവര്‍ത്തിച്ച് വായിക്കും പോലെ ആവര്‍ത്തിച്ച് കാണേണ്ടതാണ് സിനിമകളെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. നവമാധ്യമങ്ങളില്‍ സിനിമകള്‍ സംബന്ധിച്ച ചര്‍ച്ചകളും നിരീക്ഷണങ്ങളും പലപ്പോഴും തെറ്റായ രീതിയിലാണ് പുരോഗമിക്കുന്നത്. ചര്‍ച്ചകളുടെ ആവര്‍ത്തനങ്ങളെക്കാള്‍ ആവര്‍ത്തിച്ച് ആസ്വദിച്ചാണ് സിനിമകളെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്‍്റെ സിനിമാജീവിതത്തിന്‍്റെ 50 വര്‍ഷങ്ങളോടുള്ള ആദരവായി ബോണി തോമസും സാബു പ്രവദാസും ചേര്‍ന്ന് തയാറാക്കിയ പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
'അടൂര്‍ ഒരു ചിത്രലേഖനം' എന്നു പേരിട്ട പ്രദര്‍ശനം ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു. അടൂരിന്‍്റെ ആദ്യചിത്രമായ സ്വയംവരത്തിലെ നായകന്‍ മധുവുവിനോടൊപ്പം സംവിധായകന്‍ ശ്യാമപ്രസാദും അക്കാദമി ചെയര്‍മാന്‍ കമലും ചടങ്ങില്‍ പങ്കെടുത്തു.
അടൂരിന്‍്റെ സിനിമാജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോകളും കാരിക്കേച്ചറുകളുമാണ് കൈരളി തിയേറ്ററില്‍ സജ്ജമാക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ അക്കാദമി സംരക്ഷിക്കുമെന്ന് ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.