പാസ് പരിശോധന കര്‍ശനമാക്കി, അടുത്തവര്‍ഷം ഡെലിഗേറ്റുകളുടെ എണ്ണം ഇനിയും വര്‍ധിക്കും
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രതിനിധികളുടെ എണ്ണം അടുത്ത വര്‍ഷം ഇനിയും വര്‍ധിക്കും. ഡെലിഗേറ്റ് പാസ് ലഭിക്കാതെ വന്നവര്‍ സുഹൃത്തുക്കളുടെ കാര്‍ഡുകളുപയോഗിച്ച് സിനിമകള്‍ കാണുന്ന രീതി മേളയില്‍ നിലവിലുണ്ടായിരുന്നു. ഇക്കുറി പലര്‍ക്കും പിടിവീണു. കാര്‍ഡുകള്‍ പരിശോധിച്ചാണ് തിയറ്ററിലേക്കു പ്രവേശിപ്പിക്കുന്നത്. മറ്റുള്ളവരുടെ കാര്‍ഡ് ഉപയോഗിച്ചു വന്ന പലരും കുടുങ്ങി. സിനിമ കാണാന്‍ സാധിച്ചില്ളെന്നു മാത്രമല്ല, ഉള്ള പാസ് നഷ്ടപ്പെടുകയും ചെയ്തു. ആദ്യ ദിവസങ്ങളില്‍ മേളക്കത്തെുന്നവര്‍ നാലോ അഞ്ചോ ദിവസത്തിനകം ഒരുപിടി നല്ല ചിത്രങ്ങള്‍ കണ്ട് മടങ്ങുകയാണ് പതിവ്.
ഇവരുടെ നിര്‍ദേശപ്രകാരമാണ് പിന്നീട് പലരും നല്ല സിനിമകള്‍ കാണാന്‍ തെരഞ്ഞെടുക്കുന്നത്. അതോടൊപ്പം ഡെലിഗേറ്റ് പാസുകളും സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് ഇവര്‍ മടങ്ങുക. പലരും ഇത് സൂക്ഷിച്ചുവെക്കാനായി തിരികെ നല്‍കണമെന്ന ഉറപ്പിലാണ് നല്‍കുക. ആയിരത്തിലധികം പേര്‍ ഇങ്ങനെ സിനിമ കാണാറുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
പാസ് പരിശോധന കര്‍ശനമാക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ ചലച്ചിത്ര മേളയില്‍ പ്രതിനിനികളുടെ എണ്ണം ഏറെ വര്‍ധിക്കാനിടയുണ്ട്. തിയറ്ററുകളുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടി വരും. 13000ത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്ത അന്താരാഷ്ട്ര ചലച്ചിത്രമേള ഏഷ്യയിലെ ഏറ്റവും വലിയ ഫിലിമോത്സവമാണ്. ഇത്രയേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചലച്ചിത്രോത്സവം അദ്ഭുതപ്പെടുത്തുന്നു എന്നാണ് വിദേശപ്രതിനിധികളും അതിഥികളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.