ഐ.എഫ്.എഫ്.കെ: സമഗ്രസംഭാവനക്കുള്ള പുരസ്കാരം അലക്സാണ്ടർ സോകുറോവിന്
text_fieldsതിരുവനന്തപുരം: 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനക്കുള്ള പുരസ്കാരം വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സോകുറോവിന് നൽകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു. ഇദ്ദേഹത്തിെൻറ ആറു ചിത്രങ്ങൾ റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കും. ഡിസംബർ എട്ടുമുതൽ 15 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം എട്ടിന് വൈകുന്നേരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബംഗാളി നടി മാധവി മുഖർജി മുഖ്യാതിഥിയായിരിക്കും.
മത്സരവിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങളാണുള്ളത്. പ്രേംശങ്കർ സംവിധാനം െചയ്ത രണ്ടുപേർ, സഞ്ജു സുരേന്ദ്രെൻറ ഏദൻ എന്നിവയാണവ. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ടേക്ക് ഒാഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, കറുത്ത ജൂതൻ, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനൽ, നായിെൻറ ഹൃദയം എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ ബോക്ക, കെ.പി. കുമാരൻ എന്നിവരുടെ റെട്രോസ്പെക്ടീവും മേളയിലുണ്ടാകും.
കണ്ടംപററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ് വിഭാഗത്തിൽ ആഫ്രിക്കൻ രാജ്യമായ ചാഡിൽനിന്നുള്ള സംവിധായകൻ മുഹമ്മദ് സാലിഹ് ഹാറൂൺ, മെക്സിക്കൻ സംവിധായകൻ മിഷേൽ ഫ്രാേങ്കാ എന്നിവരുടെ സിനിമകൾ പ്രദർശിപ്പിക്കും. ആറ് സിനിമകൾ െഎഡൻറിറ്റി ആൻഡ് സ്പേസ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. സമകാലിക ഏഷ്യൻ സിനിമ, ജാപ്പനീസ് ആനിമേഷൻ, റിസ്റ്റോർഡ് ക്ലാസിക്സ്, ജൂറി ഫിലിംസ് എന്നിവയാണ് പാക്കേജുകൾ.
മത്സരവിഭാഗത്തിൽ ഹിന്ദി ചിത്രമായ ന്യൂട്ടൺ, അസമീസ് ചിത്രമായ വില്ലേജ് റോക്സ്റ്റാർസ് എന്നിവയുമുണ്ട്. ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഏഴു ചിത്രങ്ങളുമുണ്ട്. ചലച്ചിത്രമേളയുടെ പ്രചാരണാർഥം അഞ്ച് മേഖല കേന്ദ്രങ്ങൾ വഴി സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽ നവംബർ 10ന് ആരംഭിക്കുന്ന ടൂറിങ് ടാക്കീസ് ഡിസംബർ മൂന്നിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.