െഎ.എഫ്.എഫ്.കെ ഡിസംബർ ഏഴു മുതൽ; സമഗ്ര സംഭാവനക്ക് ഇത്തവണ പുരസ്കാരമില്ല
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ ഏഴു മുതൽ13 വരെ നടത്തുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലൻ. മേളയുടെ ഉദ്ഘാടന ചടങ്ങ് ലളിതമായ രീതിയിലായിരിക്കും. ഡെലിഗേറ്റ് ഫീസ് 2000 ആക്കി വർധിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പകുതി നിരക്ക് നൽകിയാൽ മതി. അഞ്ചുലക്ഷത്തിൽ നിന്ന് ഇൗ വർഷം 10 ലക്ഷം രൂപയാക്കി വർധിപ്പിച്ച ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്നും ബാലൻ പറഞ്ഞു.
സാധാരണ ആറുകോടി രൂപയാണ് മേള നടത്തിപ്പിന് ചെലവിടുന്നത്. ഇത്തവണ 3.5 കോടതി രൂപ ബജറ്റിലാണ് മേള നടത്തുക. ഇതിൽ രണ്ടുകോടി ഡെലഗേറ്റ് പാസു വഴി കണ്ടെത്തുമെന്നും സൗജന്യപാസുകൾ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
മേളയിൽ 120 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 12,000 പാസുകൾ ഉണ്ടാകും. മേനടത്തിപ്പിനായി പ്ലാൻ ഫണ്ടിൽ നിന്ന് ചെറിയ തുക വേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുകേഷിന് എതിരായ ആരോപണത്തെ കുറിച്ച് താൻ പരിശോധിച്ചിട്ടില്ല. പരാതി സർക്കാരിന് മുന്നിൽ വന്നാൽ അന്വേഷിക്കുകയും നടപടി എടുക്കുകയും ചെയ്യുമെന്നും എ.കെ ബാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.