ഈ ഡിങ്കപ്പയലുകളുടെ ഒരു കാര്യം
text_fieldsദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന സംശയത്തോടെയാണ് അണ്ണന്‍ ചൊവ്വാഴ്ച ടാഗോറിലത്തെിയത്. തിങ്കളാഴ്ച്ച 11 അപ്പികളെ പൊലീസ് പൊക്കിയൊടുത്തോണ്ട് പോയതോടെ സംഗതിയൊക്കെ മൊത്തത്തില്‍ അലമ്പായി എന്ന് പറഞ്ഞാ മതികേട്ടാ. ദേശീയഗാനത്തിന്‍െറ കാര്യത്തില്‍ ഡെലിഗേറ്റുകളെല്ലാം രണ്ട് പക്ഷത്താണ്. ഒരുത്തന്മാര് പറയണ് ഇതൊക്കെ വേണോന്ന്, വേറൊരുത്തന്മാര് പറയണ് ദേശീയഗാനം തിയറ്ററില്‍ കേള്‍പ്പിക്കുന്നതാണ് രാജ്യദ്രോഹമെന്ന്. എന്തോ എനിക്ക് ഇതുംസംബന്ധിച്ച് വലിയ വിവരമൊന്നുമില്ലാത്തതുകൊണ്ട് എല്ലാം കേട്ട് നിന്നതേയുള്ളൂ. നമ്മളില്ളേ റിസ്ക് എടുക്കാന്‍.
പക്ഷേ, ഇതിനിടയിലാണ് ചില ‘സംഭവ’ങ്ങളെ കണ്ടത്. ഡിങ്കോയിസ്റ്റുകള്‍. തള്ളേ, ഇതൊരു മതമായി പ്രഖ്യാപിച്ചശേഷം ആദ്യമായാണ് ഇത്തരം ഐറ്റങ്ങളെ കാണുന്നത്. പ്രത്യേകിച്ച് മേളയില്‍. അധ$സ്ഥിത വര്‍ഗത്തിന് വേണ്ടി പോരാടുകയും അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഡിങ്കനെ ആരാധിക്കുന്നവരുടെ മതമാണ് ഡിങ്കമതം. ഇവര്‍ക്ക് ഡിങ്കന്‍ മാത്രമാണ് സത്യം.
ഡിങ്കന്‍ മാത്രമാണ് ദൈവം. ചൊവ്വാഴ്ച ഡിങ്കപൗര്‍ണമി ദിനം ആചരിക്കാനാണ് ഇവര്‍ ഐ.എഫ്.എഫ്.കെയുടെ മുഖ്യവേദിയായ ടാഗോറിലത്തെിയത്. ഇതിന്‍െറ ഭാഗമായി ‘ഡിങ്കാലാല’ പൊങ്കാലയും ഇവര്‍ക്ക് ഇടണം. പൊളിച്ച്, സംഗതി കൊള്ളാലോ. പറ്റുമെങ്കില്‍ ഒരു മെമ്പര്‍ഷിപ്പ് എടുക്കണം. കുറച്ചുകാലമായി ഒരു പുരോഗമന പ്രസ്ഥാനത്തില്‍ മെംബര്‍ഷിപ് എടുത്ത് സമൂഹത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് വിചാരിച്ചിട്ട്. നേരെ അവന്മാരുടെ അടുത്തേക്ക് വിട്ടു. പറ്റോങ്കില്‍ ഭഗവാന് ഒരു പൊങ്കാലയും ഇടാലോ.
അണ്ണന്‍െറ ആഗ്രഹം ഒരു ഭക്തനോട് പറഞ്ഞു. അവന്‍െറ ഞായം കേട്ടതും അണ്ണന്‍ ഒന്ന് ഞെട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ളോ. തിരുവസ്ത്രമായ ജട്ടി മേല്‍വസ്ത്രത്തിന് മുകളില്‍ ധരിച്ചുമാത്രമേ പൊങ്കാലയിടാന്‍ പാടുള്ളൂന്നാണ് ഇവരുടെ മതഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.
ങാ, ഇനി ഇതിന്‍െറ കുറവും കൂടിയെ മേളയില്‍ ഉണ്ടായിരുന്നുള്ളൂ. ഇതിനായി എന്നാണ് സമരം എന്ന് ആലോചിച്ചിരിക്കുമ്പോഴോ ഇവന്മാരുടെ വരവ്. പക്ഷേ, ചില അണ്ണന്മാര്‍ക്ക് ഇവന്മാരുടെ ആചാരമൊന്നും പിടിച്ചില്ളെന്ന് തോന്നുന്നു. കൊണ്ടുവന്ന കലമൊക്കെ ചവിട്ടിപ്പൊട്ടിച്ചു. കൂടുതല്‍ മൊട പറഞ്ഞാല്‍ എല്ലാകൂടി നെഞ്ചത്ത് കേറി പൊങ്കാലയിടുമെന്ന് മനസ്സിലാക്കിയതോടെ ഡിങ്കന്മാരെല്ലാം വലിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ളോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.