ഐ.എഫ്.എഫ്.കെ: രജിസ്ട്രേഷൻ 10 മുതൽ, ഡെലിഗേറ്റ് ഫീസ് 650 രൂപ
text_fieldsതിരുവനന്തപുരം: 22ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പ്രതിനിധി രജിസ്ട്രേഷൻ നവംബർ 10 മുതൽ ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇക്കുറി വിവിധ വിഭാഗങ്ങളിലുള്ളവർക്ക് നിശ്ചിത ദിവസങ്ങൾ നിശ്ചയിച്ചാണ് രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുള്ളത്. നവംബർ 10 മുതൽ 12 വരെ വിദ്യാർഥികൾക്കും നവംബർ 13 മുതൽ 15 വരെ പൊതുവിഭാഗത്തിനും നവംബർ 16 മുതൽ 18 വരെ സിനിമ, ടി.വി, പ്രഫഷണലുകൾക്കും നവംബർ 19 മുതൽ 21 വരെ ഫിലിം സൊസൈറ്റി പ്രവർത്തകർക്കും 22 മുതൽ 24 വരെ മാധ്യമപ്രവർത്തകർക്കുമാണ് രജിസ്റ്റർ ചെയ്യാവുന്നത്. ഡെലിഗേറ്റ് ഫീസ് ഇക്കുറി 650 രൂപയായി ഉയർത്തി. വിദ്യാർഥികൾക്ക് 350 രൂപയാണ് ഫീസ്. ഒാരോ വിഭാഗവും അനുവദിച്ച തീയതിക്കുള്ളിൽ ഡെലിഗേറ്റ് ഫീസ് അടയ്ക്കണം. നിശ്ചയിച്ച തീയതിക്കുള്ളിൽ പണമടച്ച് നടപടികൾ പൂർത്തിയാകുന്നവർക്ക് മാത്രമേ രജിസ്ട്രേഷൻ ലഭിക്കൂ.
നേരത്തേ പ്രതിനിധികളായി രജിസ്റ്റർ ചെയ്തവർക്ക് പഴയ യൂസർനെയിമും പാസ്വേഡും ഉപയോഗിക്കാം. ഇക്കുറി ഒാൺലൈൻ വഴിയും അക്ഷയ േകന്ദ്രങ്ങൾ വഴിയും പണമടയ്ക്കാം. പൊതുവിഭാഗത്തിൽ അക്കാദമിയുടെ മുഖപ്രസിദ്ധീകരണമായി ചലച്ചിത്ര സമീക്ഷയുടെ വരിക്കാർക്ക് മുൻഗണന നൽകും. വിദ്യാർഥി വിഭാഗത്തിൽ അേപക്ഷിക്കുന്നവർ പഠിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രമോ െഎ.ഡി കാർഡോ അപ്ലോഡ് ചെയ്യണം. സിനിമ^ടി.വി മേഖലയിലുള്ളവർ ബന്ധെപ്പട്ട സംഘടനയുടെ സാക്ഷ്യപത്രമോ സംവിധായകെൻറ സാക്ഷ്യപത്രമോ സമർപ്പിക്കണം. സംഘടനകളിൽ ഉൾെപ്പടാത്തവർ ബയോഡാറ്റയാണ് സമർപ്പിക്കേണ്ടത്. ട്രാൻസ്ജെൻഡേഴ്സിന് രജിസ്ട്രേഷൻ ഫോമിൽ ജെൻഡർ രേഖപ്പെടുത്തുന്നതിനുള്ള കോളമുണ്ട്.
നവംബർ 10ന് ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഒാഫിസിൽ ഡെലിഗേറ്റ് സെൽ പ്രവർത്തനമാരംഭിക്കും. ഡിസംബർ നാലിന് ടാഗോർ തിയറ്ററിൽ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഒാഫിസും ഉദ്ഘാടനം ചെയ്യുമെന്നും കമൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബീന പോൾ, മഹേഷ് പഞ്ചു, എൻ.പി. സജീഷ്, ഷാജി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.