അസഹിഷ്ണുതയുടെ ഏറ്റവും വലിയ ചിഹ്നമായി സെന്‍സര്‍ ബോര്‍ഡ് മാറുന്നു –കമല്‍
text_fieldsകോഴിക്കോട്: സെന്‍സര്‍ഷിപ് എന്ന വാളിന്‍െറ മുന്നിലാണ് ഓരോ സിനിമയുമുള്ളതെന്നും അസഹിഷ്ണുതയുടെ ഏറ്റവും വലിയ ചിഹ്നമായി സെന്‍സര്‍ ബോര്‍ഡ് മാറുമ്പോള്‍ അവിടെ സിനിമയുടെ കഥ കഴിയുകയാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുത പലരീതിയില്‍ പലകാലത്തുമുണ്ടാവുന്നുണ്ട്. എന്നാല്‍, സമീപകാലത്ത് കൂടിവരുകയാണ്. മന$പൂര്‍വം സൃഷ്ടിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്ക് ഏറ്റവുമധികം ഇരയാവുന്നത് സിനിമയാണ്. സെന്‍സര്‍ ബോര്‍ഡിന്‍െറ രൂപത്തിലാണ് ഇത്. ചലച്ചിത്രങ്ങള്‍ക്ക് ഇപ്പോഴുള്ള സര്‍ട്ടിഫിക്കറ്റ് കൂടാതെ എ പ്ളസ് എന്ന പുതിയ കാറ്റഗറി സര്‍ട്ടിഫിക്കറ്റ് കൂടി വരുന്നുണ്ട്. പൊതുസമൂഹം വരാത്തിടത്ത് പ്രദര്‍ശിപ്പിക്കണം എന്നാണ് നിബന്ധന. എന്നാല്‍, എവിടെ പ്രദര്‍ശിപ്പിക്കണം എന്ന ചോദ്യത്തിന് ഉത്തരമില്ല. മനുഷ്യന്‍ വരാത്ത കാട്ടില്‍ മൃഗങ്ങള്‍ക്കു കാണാനാണോ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടത് എന്ന ചോദ്യംവരെ ഉയര്‍ന്നു.
വളരെ വികലമായ സെന്‍സര്‍ നിയമങ്ങളാണ് വരാന്‍ പോവുന്നത്. ആരാണ് സെന്‍സറിങ് നടത്തുന്നത്, എന്താണ് മാനദണ്ഡം എന്നതു വളരെ പ്രധാനപ്പെട്ടതാണ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗ എന്ന ചിത്രം റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പുരസ്കാരം നേടി. എന്നാല്‍, ആ ചലച്ചിത്രത്തിന്‍െറ പേരില്‍ അദ്ദേഹത്തിനിപ്പോള്‍ ഭീഷണി ഉയരുകയാണ്. സിനിമ കാണുന്നതിനുമുമ്പ് ചിത്രത്തെ മുന്‍കൂട്ടി തീരുമാനിക്കുകയാണ്. നിങ്ങള്‍ ഇങ്ങനെയൊക്കെ സിനിമ കണ്ടാല്‍ മതി എന്നു തീരുമാനിക്കുന്നിടത്തേക്ക് നമ്മള്‍ എത്തിയിരിക്കുകയാണെന്നും ഇതിനെതിരെ ആസ്വാദനത്തിലൂടെ പുതിയ പ്രതിരോധം തീര്‍ക്കാന്‍ നമുക്കാവണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ദീദി ദാമോദരന് നല്‍കി വി.കെ.സി. മമ്മദ്കോയ എം.എല്‍.എ നിര്‍വഹിച്ചു. ടി.വി. ലളിതപ്രഭ, പി. കിഷന്‍ചന്ദ്, വി.കെ. ജോസഫ്, ചെലവൂര്‍ വേണു, കമാല്‍ വരദൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. ബാബുരാജ് സ്വാഗതവും കെ.ജെ. തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.